About Village
കായക്കൊടി വില്ലേജ്. വില്ലേജ് ഓഫീസ് കെട്ടിടം തളീക്കര അങ്ങാടിയിൽ സ്ഥിതിചെയ്യുന്നു. 9 ദേശങ്ങൾ. കരണ്ടോട് ചങ്ങരംകുളം കുട്ടൂർ കായക്കൊടി കോവുക്കുന്ന് നെടുമണ്ണൂർ ആക്കൽ ദേവർകോവിൽ തളിയിൽ
Demography
ജനസാന്ദ്രത കൂടിയ നിരവധി സ്ഥലങ്ങൾ ഉൾപ്പെട്ട വരുന്നു. എന്നാൽ കിഴക്കൻ മലയോര മേഖലകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. ഹിന്ദു മുസ്ലിം മതവിശ്വാസികളാണ് ഭൂരിപക്ഷവും. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും.
Geography
പശ്ചിമഘട്ടമലനിരകളിൽ ഉൾപ്പെട്ടു വരുന്ന പ്രദേശമാണിത്. കിഴക്കുഭാഗത്ത് കാവിലുംപാറ വില്ലേജിനാലും വടക്കുഭാഗത്ത് കാവിലുംപാറ നരിപ്പറ്റ വില്ലേജുകളാലും പടിഞ്ഞാറുഭാഗത്ത് നരിപ്പറ്റ കുന്നുമ്മൽ വില്ലേജുകളാലും തെക്ക് ഭാഗത്ത് കുറ്റിയാടി വില്ലേജിനാലും ചുറ്റപ്പെട്ടു കിടക്കുന്നു. കോഴിക്കോട് ജില്ലയുടെ യുടെ കിഴക്കൻ മലയോര മേഖല ആണിത്.
Socio-Economic
കൃഷി അധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവരാണ് ഭൂരിഭാഗവും. തെങ്ങ് കവുങ്ങ് റബ്ബർ എന്നിവയാണ് പ്രധാന കൃഷി. ഇടത്തരം കർഷക കുടുംബങ്ങളാണ് മിക്കതും.
Ecology
മലകളും സമതലങ്ങളും ഉൾപ്പെടുന്ന പ്രദേശം. നന്നായി മഴ ലഭിക്കുന്ന പ്രദേശം.
Tourism
പശ്ചിമഘട്ടമലനിരകളിൽ ഉൾപ്പെടുന്ന കോരണ പ്പാറയാണ് മുഖ്യ ടൂറിസം കേന്ദ്രം. കൊളാട്ട പാറയും ചുറ്റുമുള്ള തണ്ണീർത്തടവും മറ്റൊരു ആകർഷണമാണ്. പാലയാട് മലയിൽ ഉൾപ്പെടുന്ന മുത്തച്ചി കോട്ട സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലമാണ് .