Goverment of Kerala

Revenue Department

Krishnapuram Village Office
Village Office

Official Web Portal

About Village

Formation and Functioning of Krishnapuram Village. Krishnapuram Village was a part of Karunagapally Taluk in the State of Travancore before 1956. During the formation of Kerala State in 1956 Alappuzha district was constituted and Kayamkulam Village was formed including portions of Puthupally Village ,Northern part of Krishnapuram and Southern portions of Peringala in Mavelikara Taluk. On the basis of area and population ,bifercation of heavy villages was recommented by Kerala State Village Staff Associaltion .As a result the Government decided to bifercate 203 villages . On the basis of this decision Kayamkulam Village was bifercated to Kayamkulam and Kappil Villages wide GO{MS}142/85/RD Dated 12.02.1985. Northern portions of Kayamkulam Village and certain Muncipal wards was added to Kappil Village.Simultaneously as per GO(MS) 845/85/RD Dated 18.09.1985 South Kochumury of former Puthupally Village was also added to Kappil Village.Kappil Village started to function in a rented building belongs to Kuttiyil Kovilakam and was inaugurated by Honourable Revenue Minister Sri.P.J.Joseph on 14.02.1986 and on the same day foundation stone was laid in the revenue puramboke land for the construction of the new building. A mass of people requested the Minister to change the name of Kappil Village as Krishnapuram Village and the same was allowed as per GO(MS)385/86/RD Dated 08.05.1986.Presently the newly formed Krishnapuram Village includes Desathinakam ,South Kochumury ,Southern Portions of Kayamkulam Muncipality ,Pullikanakku ,Kappil Mekku,Kappil East and Njakkanal Desams. During the formation of new village Sri.R Bahuleyan Pillai was posted as Village Officer ,Sri.A Abdul Kabeer as Village Assistant and Sri.M Mohammed Kunju as Villageman.The Office started its function on 08.11.1986 in the newly constructed building ,it was inaugurated by Honourable Finance Minister Sri.Thachady Prabhakaran . കൃഷ്ണപുരം വില്ലേജ് രൂപീകരണവും പ്രവര്‍ത്തനവും ഇന്നത്തെ കൃഷ്ണപുരം വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശം 1956 ന് മുന്‍പ് തിരുവിതാംകൂര്‍ സംസ്ഥാനത്ത് കൊല്ലം ഡിവിഷനിലെ കരുനാഗപ്പളളി താലൂക്കില്‍ ഉള്‍പ്പെട്ട ഭാഗമായിരുന്നു.1956 ല്‍ കേരള സംസ്ഥാന രൂപീകരണമുണ്ടായപ്പോള്‍ പുതുതായി ആലപ്പുഴ ജില്ല രൂപീകരിക്കുകയും കരുനാഗപ്പളളി താലൂക്കില്‍ നിന്നും പുതുപ്പളളി വില്ലേജും കൃഷ്ണപുരം വില്ലേജിന്റെ വടക്കുഭാഗവും മാവേലിക്കര താലൂക്കിലെ പെരൂങ്ങാലാ വില്ലേജിന്റെ തെക്ക് ഭാഗവും കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച കായംകുളം വില്ലേജും കാര്‍ത്തികപ്പളളി താലൂക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആയിരത്തിതൊളളായിരത്തി എണ്‍പതോട് (1980)കൂടി വിസ്തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ വലിയ വില്ലേജുകള്‍ വിഭജിക്കണമെന്ന നിരന്തരമായ നിവേദനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 203 വില്ലേജുകള്‍ വിഭജിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ 1985 ഏപ്രില്‍ 16 തിയതിയിലെ കേരളാ ഗസറ്റ് പാര്‍ട്ട് 1 ല്‍ പ്രസിദ്ധീകരിച്ച G.O (M.S)142/85/RD Dated 12.02.1985 ലെ ഗവ : ഉത്തരവനുസരിച്ച് കായംകുളം വില്ലേജ് കായംകുളം എന്നും കാപ്പില്‍ എന്നും രണ്ടായി വിഭജിച്ചു.കായംകുളം വില്ലേജില്‍ പെട്ട കൃഷ്ണപുരം പഞ്ചായത്ത് പ്രദേശവും കായംകുളം മുന്‍സിപ്പാലിറ്റിയുടെ 28,29.30 വാര്‍ഡുകളും ചേര്‍ത്താണ് കാപ്പില്‍ വില്ലേജ് രൂപീകരിച്ചത്. എന്നാല്‍ ഈ വിഭജനത്തിന് പ്രെപ്പോസല്‍ അയച്ചപ്പോള്‍ കൃഷ്ണപുരം പ‍ഞ്ചായത്തില്‍ ഉള്‍പ്പെട്ട പുതുപ്പളളി വില്ലേജിലെ തെക്ക് കൊച്ചുമുറി കാപ്പില്‍ വില്ലേജിനോടും പത്തിയൂര്‍ വില്ലേജില്‍ പെട്ട കായംകുളം കര കായംകുളം വില്ലേജിനോടും ചേര്‍ക്കുവാന്‍ താലൂക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോള്‍ ‌ഇതൊഴിവായിപ്പോയി.ഇത് വീണ്ടും ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ പുതുപ്പളളി വില്ലേജിലെ തെക്ക് കൊച്ചുമുറി കാപ്പില്‍ വില്ലേജിനോടും പത്തിയൂര്‍ വില്ലേജിലെ കായംകുളം കര കായംകുളം വില്ലേജിനോടും ചേര്‍ക്കുവാന്‍ G.O (M.S)845/85/RD Dated 18.09.1985 നമ്പരായി ഗവ : തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കാപ്പില്‍ വില്ലേജിന് വേണ്ടി കുറ്റിയില്‍ കോവിലകത്ത് കെട്ടിടം വാടകയ്ക്കെടുത്ത് 14.02.1986 ല്‍ ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫ് ഓഫീസ് ഉത്ഘാടനവൂം മുക്കടയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ ഭൂമിയില്‍ പൊതുജനപങ്കാളിത്തത്തോടെ പുതുതായി പണിയുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. ചരിത്രപ്രസിദ്ധമായ കൃഷ്ണപുരം ഉള്‍പ്പെടുന്ന കാപ്പില്‍ വില്ലേജിന്റെ പേര് കൃഷ്ണപുരം എന്നാക്കി മാറ്റണമെന്ന് പൌരാവലി ബഹു:മന്ത്രിയ്ക്ക് ഉത്ഘാടനദിവസം നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കാപ്പില്‍ വില്ലേജിന്റെ പേര് കൃഷ്ണപുരം എന്ന് മാറ്റികൊണ്ട് G.O (M.S)385/86/RD Dated 08.05.1986 നമ്പരായി ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു, കരുനാഗപ്പളളി താലൂക്കില്‍ നിലവിലുണ്ടായിരുന്ന കൃഷ്ണപുരം വില്ലേജും ക്ലാപ്പന വില്ലേജിന്റെ ഭാഗവും ചേര്‍ത്ത് ഓച്ചിറയെന്ന പേരില്‍ പുതിയ വില്ലേജ് രൂപീകരിച്ചതിനാല്‍ യഥാര്‍ത്ഥ കൃഷ്ണപുരത്ത് സ്ഥിതി ചെയ്യുന്ന കാപ്പില്‍ വില്ലേജിന് കൃഷ്ണപുരം എന്ന പേര് നല്കുന്നതിന് സാങ്കേതിക തടസമുണ്ടായില്ല. ഇപ്പോഴത്തെ കൃഷ്ണപുരം വില്ലേജില്‍ മാവേലിക്കര താലൂക്കിലെ പഴയ പെരുങ്ങാല വില്ലേജിന്റെ ദേശത്തിനകം ഭാഗവും പുതുപ്പളളി വില്ലേജില്‍ തെക്ക് കൊച്ചുമുറിയും പഴയ കൃഷ്ണപുരം വില്ലേജിന്റെ (കായംകുളം)പുളളിക്കണക്ക് ,കാപ്പില്‍ മേക്ക് , കാപ്പില്‍ കിഴക്ക് , ഞക്കനാല്‍ ,കൃഷ്ണപുരം എന്നീകരകളും ഉള്‍പ്പെടും. ഇപ്പോള്‍ പുരാവസ്തുഗവേഷണവകുപ്പിന്റെ അധീനതയിലുളള ചരിത്രപ്രസിദ്ധമായ കായംകുളം രാജാവിന്റെ കൃഷ്ണപുരം കൊട്ടാരവും കേന്ദ്രതോട്ടവിളഗവേഷണകേന്ദ്രവും ഈ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. വില്ലേജ് രൂപീകരണത്തോടുകൂടി വില്ലേജ്മാനായി ശ്രീ.ടി എം മുഹമ്മദ് കുഞ്ഞിനെയും വില്ലേജ് അസിസ്റ്റന്റായി ശ്രീ.എ അഹമ്മദ് കബീറിനെയും മുന്‍കൂട്ടി നിയമിക്കുകയും വില്ലേജ് ഓഫീസറായി ശ്രീ.ആര്‍ ബാഹുലേയന്‍പിളളയെ 31.10.1985 ല്‍ നിയമിക്കുകയും ചെയ്തതോടുകൂടി വിഭജനപ്രക്രീയയുടെ പ്രാരംഭജോലികള്‍ ആരംഭിച്ചു.കായംകുളം , പുതുപ്പളളി വില്ലേജ് ഓഫീസുകളില്‍ നിന്നും റിക്കാര്‍ഡുകള്‍ പകര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.08.11.1986 ല്‍ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു:ധനകാര്യമന്ത്രി ശ്രീ.തച്ചടിപ്രഭാകരന്‍ നിര്‍വഹിച്ചതോടുകൂടി ഈ ഓഫീസ് പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിച്ചു. Structure Of Administation District Administation – District Collector Alappuzha. Revenue Division – Revenue Divisional Officer Chengannur. Taluk – Tahsildar Karthikapally. Near Cities Kayamkulam  4 KM near. Mavelikkara  11 KM near.      Adoor  17 KM near      Chengannur  27 KM near.      Bharanicavu  8 KM near.      Muthukulam  10 KM near.      Mavelikkara  11 KM near.    Near By Air Ports Trivruvanathapuram International Airport   96 KM near.      Kochi Airport   136 KM near.      Near By Tourist Places Sasthamkotta   24 KM near.      Kuttanad   40 KM near.      Alappuzha   49 KM near.      Marari Beach   50 KM near.      Varkala   65 KM near.      Near By Districts Kollam   31 KM near.      Pathanamthitta   56 KM near.      Alappuzha   49 KM near.      Kottayam   55 KM near.      To reach Krishnapuram By Rail Ochira Rail Way Station 2.5 KM near , Kayamkulam Junction Rail Way Station 5.7 KM near ,  Karunagappalli Rail Way Station   10 KM near  are the very nearby railway stations to Krishnapuram. Bus Stops near Krishnapuram Oachira Super Fast Bus Stop : Salem - Kochi - Kanyakumari HighWay 66 - 2.1 KM distance.      Mukkada Fast Passenger Bus Stop : Salem - Kochi - Kanyakumari HighWay 66 – 0.3 KM distance. Police Stations near Krishnapuram Oachira Police Station : Oachira - Ayiramthengu Road – 2.2 KM distance.      Kayamkulam Police Station : Kayamkulam - Thiruvalla High Way - 4.3 KM distance.      Educational Institutions Colleges near Krishnapuram MSM College Kayamkulam : Salem - Kochi - Kanyakumari HighWay 66 - 4.5 KM distance. Darul Uloom Al Islamiyya : Hasani Road Njakkanal - 2 KM distance.      Sri Vellappally Natesan College of Engineering : Koickal – Kattachira Road - 3.5 KM distance.      Medi Plus Ayurveda College of Nursing Under BSS Kayamkulam : Salem - Kochi - Kanyakumari HighWay 66 - 3.1 KM distance.      Schools near Krishnapuram Junior Technical School(JTS) and Vocational Higher Secondary School(VHSC)- 0.6 KM distance. Government Upper Primary(UP) School - 0.7 KM distance. The school has classes from Std.I To: VII . This is a Mixed school. Bishop Moore Vidyapith Kayamkulam - 0.7 KM distance. The school is a private unaided governed by CSI MKD Kottayam .The school has classes from LKG To Plus Two and is a Mixed school. Viswa Bharathy Model High School – 1.1 KM distance. The school has classes from Std.VIII To X and is a HS school. This is a Mixed school. Viswa Bharathy Higher Secondary School – 1.1 KM distance Rama Varma Vilasam Lower Primary(LP) School – 0.3 KM distance. The school has classes from Std.I To IV. This is a Mixed school. Pullikanakku NSS High School – 1.1 KM distance. The school has classes from Std.V To X and is a HS school. This is a Mixed school. Kappil East LPS - 0.9 KM distance. The school has classes from Std.I To IV. This is a Mixed school. Thayyil thekku LPS - 0.5 KM distance. The school has classes from Std.I To IV. This is a Mixed school. Thevalappuram LPS - 0.2 KM distance. The school has classes from Std.I To IV. This is a Mixed school. Kappil CMS LPS - 0.9 KM distance. The school has classes from Std.I To IV. This is a Mixed school. Governement Offices near Krishnapuram CPCRI Kishnapuram - The Central Coconut Research Station at Kayamkulam was established in 1948 by the Indian Central Coconut Committee. The CCRS had its origin in the erstwhile Agricultural Research Laboratory (Office of the Plant Pathologist) started in 1937, with its headquarters at Kollam and a field station at Kayamkulam mainly to tackle plant protection problems of coconut. The Indian Council of Agricultural Research took over the administrative control of CCRS from 1st April, 1966 following the abolition of the Commodity Committees. With the establishment of Central Plantation Crops Research Institute in 1970 at Kasaragod, Kayamkulam centre was established as one of the regional stations. This station is located mid-way between Thiruvananthapuram and Kochi on the eastern side of Salem - Kochi - Kanyakumari HighWay 66, in Krishnapuram village on the Southern part of Alappuzha District. Geographically it is situated at 908 N latitude and 760 30 E longitude with an altitude of 3.05m above MSL. Area - Farm and experimental fields total - area is 24.17 ha. Krishnapuram Grama Panchayath Office Kappil - Kutipuram Road - 0.7 KM distance .     Krishi bhavan krishnapuram Kappil – Choonad Road - 1.3 KM distance .     Govt.Homeo Hospital Menatheri – Kattachira Road - 1.1 KM distance .   Govt.Ayurveda Hospital Menatheri – Kattachira Road - 1.3 KM distance.      Govt.Vetanary Hospital Panayanarkavu – Veliyil Mukku Road – 0.6 KM distance .    PHC Njakkanal Kurakkavu – Kappil Kuttipuram Road – 1.1 KM distance . BSNL Exchange Kurakkavu – Panayannarkavu Road – 0.9 KM distance. KSEB Krishnapuram Near Old NH 47 - 0.4 KM distance. KSEB Oachira Near Temple Road Oachira – 1.9 KM distance. Post Office Krishnapuram Near Old NH 47 - 0.3 KM distance. Post Office Njakkanal Kurakkavu – Kappil Kuttipuram Road – 1.3 KM distance. Religious Places Temples Arthi Kavu Nagaraja Shiva Temple – 0.5 KM distance. Krishnapuram Sree Krishna Swami Temple – 0.5 KM distance. Kurakkav Devi Temple – 0.4 KM distance. Kalathil Sree Bhadra Devi Temple – 0.8 KM distance. Vethalan Kavu Mahadeva Temple, Kappil East – 0.8 KM distance. Kuttiyil Sri Durga Devi Temple, Kappil East – 0.9 KM distance. Panayannar Kavu Devi temple – 1.1 KM distance. Poovakkattu temple - 1.2 KM distance. Churches St. Pauls CSI Church Kappil Kuttipuram - 1.3 KM distance. CSI Church Kunnathalummoode - 0.9 KM distance. St. Thomas Mar Thoma Church Kappil Kuttipuram - 1.4 KM distance Mosques Oachira Vadakke Juma Masjid - 1.4 KM distance. Kappil Mekku Juma Masjid - 0.7 KM distance. Kappil East Mosque - 1.3 KM distance. Restaurant in Krishnapuram AAHAAR Restaurant - A KTDC Unit Salem - Kochi - Kanyakumari HighWay 66- 0.5 KM distance. Hospitals in Krishnapuram Taluk Hospital – Kayamkulam Kayamkulam – Punaloor Road - 4.1 KM distance. Najath Medical Mission Hospital Old NH47 Mukkada Junction - 0.3 KM distance. JJ Hospital Near Krishnapuram Palace - 0.6 KM distance. Medical Trust Hospital Kallummoode Salem - Kochi - Kanyakumari HighWay 66 - 0.6 KM distance. Petrol Bunks in Krishnapuram Bharat Petroleum - Ampatt Fuels Krishnapuram Salem-Kanyakumari Highway 66 - 0.6 KM distance. Bharath Petroleum Temple Road Oachira – 2.2 KM distance. Hindustan Petroleum - Parabrahma Petroleum Salem-Kanyakumari Highway 66 - 3.1 KM distance. Banking Services Canara Bank Old NH47 Mukkada Junction - 0.3 KM distance. Kerala Gramin Bank Salem-Kanyakumari Highway 66 - 1.7 KM distance. Bank of India Kappil Kuttipuram - 1.5 KM distance ATM Services Bank Of India ATM Krishnapuram - 0.7 KM distance .     Canara Bank ATM Old NH47 Mukkada Junction - 0.3 KM distance. Kerala Gramin Bank ATM Salem-Kanyakumari Highway 66 - 1.7 KM distance.

Demography

The Krishnapuram has population of 26,705 of which 12,466 are males while14,239 are females as per report released by Census India in 2011 . Population of Children with age of 0-6 is 2522 which is 9.44 % of total population of Krishnapuram In Krishnapuram , Female Sex Ratio is of 1142 against state average of 1084. Moreover Child Sex Ratio in Krishnapuram is around 903 compared to Kerala state average of 964. Literacy rate of Krishnapuram is 93.66 % lower than state average of 94.00 %. In Krishnapuram, Male literacy is around 96.10 % while female literacy rate is 91.57%. Krishnapuram has total administration over 6,834 houses to which it supplies basic amenities like water and sewerage. It is also authorize to build roads within Census Town limits and impose taxes on properties coming under its jurisdiction. Religion Data 2011 Population - 26,705 Hindu - 70.10% Muslim - 24.83% Christian - 4.76% Sikh -0.02% Buddhist - 0.02% Jain - 0.00% Others - 0.01% Not Stated - 0.28%

Geography

Boundaries North - Kayamkulam village, Peringala Village. East - Kattanam Village ,Vallikunnam Village.Bharanikavu Village South - Oachira Village. West - Puthupally Village , Kayamkulam Village.

Socio-Economic

The Majority of the People in this Village belongs to normal economic living standards.They represents several different religions and political parties

Ecology

Soil: Sandy to Loamy Sand pH : 5.0 to 6.0 Climate : Maximum temperature is 32 degree centigrade. The annual rainfall varies between 1697 mm and 3285 mm and the average annual rainfall is 2564 mm.

Tourism

The Krishnapuram Palace is a tourist attraction, just 400 m from NH-47 located between Kayamkulam town and Oachira.The palace is maintained by the Archaeological Department and contains exhibits that belonged to the Palace and its former occupant, the Travancore Maharaja Marthanda Varma. It is also famous for a large pond within the palace. It is said that an underground escape route runs from the bottom of the pond as a possible escape route from enemies. The Gajendra Moksham, mural painting in the palace is the largest in Kerala. The two-edged Kayamkulam Vaal (sword) is also on display here. The palace also houses, in its courtyard, one of the four statues of Buddha in Alappuzha District. Manivelikadavu 9.5 km from Kayamkulam Pipe Junction is also close by. Krishnapuram Palace is one of the finest and rarest examples of a typical Keralite style of architecture - complete with gabled roofs, narrow corridors and dormer windows. Residence of the rulers of Kayamkulam kingdom (Oodanadu Raja Vamsham), the age of the palace is unknown. Renovated some time in the 18th century, the palace is today a protected monument under the Archaeology department. Recently it has been again renovated according to the scientific techniques prescribed for the protection of heritage buildings. Today the palace is an archaeological museum, and the most fascinating exhibit here is the 49 sq.m - Gajendra Moksham - the largest single band of mural painting so far discovered in Kerala. Gajendra Moksham meaning the salvation (Moksha) of the elephant king (Gajendra), the theme of the mural is mythological and depicts an elephant saluting Lord Vishnu in devotion while the other gods, goddesses and saints look on. It is said that Lord Vishnu was the family deity of the Kayamkulam rajas. This mural was placed at the pond-side entrance to the palace to enable the rajas to worship the deity after their ablutions. The famous Kayamkulam Val (sword) is also on display here. Both its edges are sharpened so it is more dangerous than other martial weapons and requires handling by skilled warriors. It is believed that it was used by the Kayamkulam raja and was a favourite of his. Other attractions here include the beautifully landscaped garden in the palace compound where you have a variety of flora typical of Kerala, and a newly erected Buddha mandapam, where a recently recovered statue of the Buddha is housedBuddha mandapam (hall) Buddha mandapam (hall) is where an attractive statue of one of the four antique Buddhas of the 10th century, which were recovered in recent times in ponds and fields in Alappuzha district is displayed. The Buddha mandapam (Buddha statue installed here predates the building of the palace is located in the finely landscaped and tended garden with profusion of flower plants (endemic to Kerala) that surrounds the palace complex. The four Buddha statues found in recent years in the Alappuzha district testify the prevalence of Hinayana Buddhism in Odanadu in the Maveli kingdom of Kerala several. The four Buddha images are in meditating posture with Ushnisha (cap) and Upavita (upper garment). These had been thrown into fields and ponds during the anti-Buddhism campaign in Kerala. The idol was found in a pool or tank called Puthenkula (Pond of Buddha) in Maruturkulangara in Karunagappalli. This idol, cut out of a single piece of rock, was first installed in Karunagappalli town and after many years reinstalled in the compound of Krishnapuram Palace which is now a monument in the Buddha Mantapam. This idol has a skull cap adorned with lines of pearls or diamonds that represents the highest wisdom attained by Buddha. Scholars have inferred that this statue probably belongs to the 7th century or even 5th century. . Other collections at the museum include rare antique bronze sculptures and paintings. Krishnapuram Palace - Getting there: Krishnapuram Palace - Nearest railway station: Kayamkulam about 6 km; Nearest airports: Thiruvananthapuram International Airport, about 103 km; Cochin International Airport, about 132 km. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചരിത്രം പുരാതനകാലത്ത്‌ ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കായംകുളംരാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യൻ ദളവയ്ക്കായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട്‌ അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു. ദർബാർ ഹാൾ തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിർമ്മാണം. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ പുരാവസ്തു വകുപ്പിൻറെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ, പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു.കാലാന്തരത്തില്‍ കൊട്ടാരത്തിന്റെ അനുബന്ധ കെട്ടിടങ്ങളും മറ്റും നശിക്കപ്പെട്ടതായിട്ടാണു കാണുന്നത്. പ്രധാനസൗധം മാത്രമേ ഇന്നവശേഷിക്കുന്നുള്ളു. കൃഷ്ണപുരം കൊട്ടാരത്തിന്റെ രാജകീയപ്രൗഢിക്കു മങ്ങലേല്‍ക്കുന്നത് തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കുമ്പോഴാണ് 1762-ല്‍ കൊട്ടാരം അറ്റകുറ്റപണികള്‍ നടത്തുകയും തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന ചുറ്റുമുള്ള കോട്ടകളും മറ്റും ഇടിച്ചു നീക്കം ചെയ്തതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടുകൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും വീതികുറഞ്ഞ ഇടനാഴികളുമെല്ലാം കേരളീയ വാസ്തുശൈലിക്കനുസൃതമാണ്. ഇവിടെയുള്ള ഗജേന്ദ്രമോക്ഷത്തിന്റെ കഥവിവരിക്കുന്ന ചുമര്‍ചിത്രം ആരെയും ആകര്‍ഷിക്കുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റ പാനല്‍ ചുമര്‍ ചിത്രവും ഇതു തന്നെ. പുരാവസ്തുക്കളും, ശില്പങ്ങളും, ചിത്രങ്ങളും, പുരാതനകാലത്തെ ആയുധങ്ങളും ശിലാശാസനങ്ങളും, പുരാതനനാണയങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഒരു മ്യൂസിയം കൂടിയാണ് ഇന്ന് കൃഷ്ണപുരം കൊട്ടാരം.യുദ്ധതന്ത്രത്തില്‍ ഏതു വിധേനയും ഏറ്റുമുട്ടുവാന്‍ കെല്‍പ്പുള്ളവരായിരുന്നു ഈ രാജവംശം. പഴുതുകളില്ലാതെ മെനഞ്ഞെടുത്ത യുദ്ധതന്ത്രവും കായംകുളം വാളിന്റെ തുളഞ്ഞകയറുന്ന കരുത്തും സ്വന്തമായുണ്ടെങ്കിലും മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ചരിത്രമാണ് ഇവിടെയുള്ളത്. മാർത്താണ്ഡവർമ മന്ത്രി രാമയ്യൻദളവയുടെ സഹായത്താല്‍ ചതിയുദ്ധം ന‌ടത്തിയാണ് കായംകുളം രാജാവിനെ പരാജയപ്പെടുത്തിയത്. രാജാവിനെ കൊലപ്പെടുത്തുകയും അരിശം തീരാതെ കൊട്ടാരം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കുകയും ചെയ്തുവത്രെ. താന്‍ നശിപ്പിച്ച കൊട്ടാരത്തിന്റെ സ്ഥാനത്ത് അദ്ദേഹം ഇന്നു കാണുന്ന രീതിയില്‍ അതിമനോഹരമായ കൊട്ടാരം പുനര്‍ നിര്‍മ്മിച്ചു. പത്മനാഭപുരം കൊട്ടാരം പോലെ ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയിാണ് കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ വ്യത്യസ്തമാക്കുന്നത് ക്ലോക് ടവറിന്റെ അസാന്നിധ്യമാണ്. പത്മനാഭപുരം കൊട്ടാരത്തിലെ മനോഹരമായ കാഴ്ചയാണ് ക്ലോക് ‌‌ടവര്‍. ആദ്യം കൃഷ്ണപുരം കൊട്ടാരം നാലുകെട്ടായാണ് നിര്‍മ്മിച്ചതെങ്കിലും പതിനാറ്കെട്ടായി മാറ്റിയത് പ്രധാനമന്ത്രി ആയിരുന്ന അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ ശ്രമത്താലാണ്. വലപ്പോഴും മാത്രം തങ്ങുവാനായാണ് കൊട്ടാരം നിര്‍മ്മിച്ചതെങ്കിലും പ്രൗഢിയില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല. പ്രൗഢഗംഭീരമായ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. പതിനാറുകെട്ടും നാലു നടുമുറ്റവും തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. എല്ലാ മുറികളിലും വിശാലമായി തന്നെ ജനലുകള്‍ കാണാം. ഓരോ മുറിയിലേക്കും ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ലഭിക്കുവാന്‍ ഇത് സഹായിക്കുന്നു. കോവണിത്തളവും മന്ത്രശാലയും ഒരു കൊട്ടാരത്തിനു ഭംഗി കൂട്ടുന്നതെല്ലാം ഇവിടെയുണ്ട്. തനി കേരളീയ ശൈലിയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി, അടുക്കള എന്നിവയാണ് താഴത്തെനിലയിൽ നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലേക്ക് കയരിയാല്‍ മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികൾ എന്നിവയും. ആകെ 22 മുറികളാണ് കൊട്ടാരത്തിനുള്ളത്. അതിമനോഹരമായ കിളിവാതിലുകളും ഇടനാഴിയും ഗര്‍ബാറും ഗോവണിയും നൃത്തമണ്ഡപവും എടുത്തു പറയേണ്ടത് തന്നെയാണ് . ഗജേന്ദ്രമോക്ഷം .ചുവര്‍ചിത്രം. കുളി കഴിഞ്ഞ് കൊട്ടാരത്തിലേക്ക് കയറുന്ന മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് തൊഴാനായി ചുമരിൽ വരച്ചതാണ് ഗജേന്ദ്രമോക്ഷം. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഒറ്റചുമര്‍ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 154 ചതുരശ്ര അടി വിസ്തീർണമാണ് ഈ ചുവര്‍ചിത്രത്തിനുള്ളത്. നീരാഴിക്കെട്ടിലെ തേവാരമുറിയിലാണ് ചിത്രമുള്ളത്. മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയെ ഇതിവൃത്തപ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് തുടങ്ങി പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നത്.കൊട്ടാരത്തിലേക്ക് ചരിത്ര പ്രേമികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഇവിടുത്തെ മ്യൂസിയം. രണ്ടു നിലകളിയായി അതിമനോഹരമായി ചരിത്രത്തെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ശിൽപങ്ങളും മറ്റു പുരാവസ്തുക്കളുമാണ് താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുകളിലോട്ട് കയറിയാല്‍ നാണയങ്ങളും ആയുധവും കാണാം. ചരിത്രക്കാഴ്ചകള്‍ .ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ മ്യൂസിയത്തില്‍ കാണാം. യുദ്ധോപകരണങ്ങള്‍, നാണയം, മഞ്ചൽ, പല്ലക്ക്. കമ്മട്ടം, അഞ്ചല്‍, ബുദ്ധ പ്രതിമകള്‍, സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, കൈയ്യാമങ്ങള്‍, പീരങ്കിയുണ്ടകള്‍, തോക്കുകള്‍, കൈയ്യാമങ്ങള്‍, കായംകുളം വാള്‍, ശില്പങ്ങള്‍ തുടങ്ങിവയ ഇവിടെ കാണാം