Goverment of Kerala

Revenue Department

Sreekrishnapuram 2
Village Office

Official Web Portal

About Village

കേരളത്തിലെ പൊതു സമൂഹവുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും അവരുടെ ക്ഷേമ ദുരിത-നിവാരണ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇതര വകുപ്പുകളെക്കാളും നേരിട്ട് ബന്ധപ്പെടുന്നതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്നതുമായ വകുപ്പുകളിലൊന്നാണ് റവന്യൂ വകുപ്പ്. 19000-ൽ അധികം ജീവനക്കാർ ജോലി നോക്കുന്ന സർക്കാരിന്റെ അതിബൃഹത്തായ ഒരു വകുപ്പ് ആണ് റവന്യൂ വകുപ്പ്. വിവിധ വകുപ്പുകളുടെ മാതാവ് എന്ന വിശേഷണവും റവന്യൂ വകുപ്പ് സ്വായത്തമാക്കിയിട്ടുണ്ട്. ഭൂനികുതിയും ഇതര നികുതി പിരിവുകളും, ഭൂസംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, കനേഷുമാരി, തിരഞ്ഞെടുപ്പ്, പ്രകൃതി ക്ഷോഭ ദുരിതാശ്വാസം, വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കൽ, പൊതു ജനപരാതി പരിഹാരം, ക്രമസമാധാന പാലനം എന്നിങ്ങനെ എണ്ണമറ്റതും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമായ നിരവധി ചുമതലകളും കർത്തവ്യങ്ങളുമാണ് ഇന്ന് റവന്യൂ വകുപ്പിലർപ്പിതമായിട്ടുളളത്. കർത്തവ്യങ്ങളും പരിപാടികളും സ്വമേധയാ ഏറ്റെടുത്ത് നടത്തുന്നതിനുളള തൽപരത, സേവനം നൽകുന്നതിലെ കാര്യക്ഷമത, നൂതനമായ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ റവന്യൂ വകുപ്പ് ഭംഗിയായി നിർവ്വഹിച്ചു വരുന്നു. സുതാര്യവും അഴിമതി രഹിതവും, പൊതുജന സൗഹൃദപരവും, ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടേയും സമൂഹത്തിന്റേയും ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടി പ്രവർത്തിത്തിക്കുകയെന്നതാണ് റവന്യൂ വകുപ്പിന്റെ പരമപ്രധാനമായ ദൗത്യം. റവന്യൂ ഭരണത്തിന്റെ അടിസ്ഥാന ഘടകം വില്ലേജ് ഓഫീസുകളാണ്. വില്ലേജ് ഓഫീസർ വില്ലേജ് ഭരണത്തിന്റെ തലവനും ഗവൺമെന്റിന്റെ പ്രതിനിധിയുമാകുന്നു. സംസ്ഥാന ഭരണത്തിൽ ഏറ്റവും താഴെ തട്ടിലുളള പൊതുജനങ്ങളുമായി ഏറ്റവും സമ്പർക്കം പുലർത്തുന്നതുമായ ഓഫീസുകളാണ് വില്ലേജ് ആഫീസുകൾ. സർക്കാർ ഭൂമി, വൃക്ഷങ്ങൾ, ധാതുക്കൾ എന്നിവ സംരക്ഷിക്കുന്നതിനും, നികുതി/നികുതിയേതര കുടിശ്ശികകളുടേയും പിരിവ്, റവന്യൂ റിക്കാർഡുകളുടെ സംരക്ഷണം, പരിപാലനം, വിവിധയിനം സാക്ഷ്യപത്രങ്ങൾ അനുവദിക്കുക എന്നിവയാണ് വില്ലേജ് ഓഫീസറുടെ പ്രധാനചുമതലകൾ. സർക്കാരിന്റെ പ്രതിനിധി എന്ന നിലയ്ക്ക് വ്യവഹാരങ്ങളിൽ സർക്കാരിന്റെ താൽപര്യം സംരക്ഷിക്കാനും വില്ലേജ് ഓഫീസർക്ക് ചുമതലയുണ്ട്. ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവരുടെ കൃത്യ നിർവ്വഹണത്തിന് ആവശ്യമുളളപ്പോൾ വില്ലജ് ഓഫീസറുടെ സേവനം തേടാറുണ്ട്. സെൻസസ്, തെരഞ്ഞെടുപ്പ്, കോടതി നടപടികൾ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച പ്രധാനപ്പെട്ട ചുമതലകളും വില്ലേജ് ഓഫീസർക്കാണ്. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കാനും പ്രകൃതിക്ഷോഭം, സാംക്രമിക രോഗങ്ങൾ, അഗ്നിബാധ തുടങ്ങിയ അനിഷ്ഠസംഭവങ്ങൾ നേരിടുമ്പോൾ വിവരം അപ്പപ്പോൾ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വില്ലേജ് ഓഫീസർ ആണ്

Demography

Sreekrishnapuram -II is a Small village located in Ottappalam Taluk of Palakkad district, Kerala with total 3683 families residing. The Sreekrishnapuram -II village has population of 14736 of which 6984 are males while 7752 are females as per Population Census 2011. In Sreekrishnapuram -II village population of children with age 0-6 is 1299 which makes up 8.82 % of total population of village. Average Sex Ratio of Sreekrishnapuram -II village is 1110 which is higher than Kerala state average of 1084. Child Sex Ratio for the Sreekrishnapuram -II as per census is 971, higher than Kerala average of 964. Sreekrishnapuram -II village has higher literacy rate compared to Kerala. In 2011, literacy rate of Sreekrishnapuram -II village was 94.14 % compared to 94.00 % of Kerala. In Sreekrishnapuram -II Male literacy stands at 96.46 % while female literacy rate was 92.08 %. Sreekrishnapuram -II village is administrated by Village Officer (Head of Village) Total No. of Houses 3,683 Population 14,736 Child (0-6) 1,299 Schedule Caste 2,821 Schedule Tribe 12 Literacy 94.14 Total Workers 5,353 Main Worker 4,123 Marginal Worker 1,230

Geography

The total geographical area of village is 2044 hectares. ശ്രീകൃഷ്ണപുരം നാലു അംശങ്ങള്‍ ഉള്‍പ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു അംശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതില്‍ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത് പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസം ജില്ലാ ആസ്ഥാനം - 38 കി.മി. അടുത്തുള്ള വിമാനത്താവളം (കരിപ്പൂര്‍-കോഴിക്കോട്) - 80 കി.മി. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ (ഒറ്റപ്പാലം) - 21 കി.മി. അടുത്തുള്ള പ്രധാനബസ് സ്റ്റേഷന്‍ (ചെര്‍പ്പുളശ്ശേരി) - 12 കി.മി. അടുത്തുള്ള പ്രധാന ടൗണ്‍ (മണ്ണാര്‍ക്കാട്) - 16 കി.മീ. കോയമ്ബത്തൂര്‍ വിമാനത്താവളം - 89 കി.മീ നെടുമ്ബാശ്ശേരി വിമാനത്താവളം - 110 കി.മീ പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷന്‍-ഒലവക്കോട് 33 കി.മീ. പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ പരിയാനമ്ബറ്റ പൂരം ഉത്രത്തില്‍കാവ് ഭരണി വേല.

Socio-Economic

Majority of villagers are Farmers and daily wage Workers, തോട്ടര കത്തി, മംഗലാംകുന്ന് പൊരി-മുറുക്ക്, ,തിരുവാഴിയോടന്‍ വെറ്റില, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അക്വഡേറ്റ്, നിരവധി വയലേലകര്‍ അങ്ങനെ നിരവധി ഗ്രാമവിശേഷം.

Ecology

സാധാരണ ഏതൊരു വള്ളുവനാടന്‍ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകര്‍ഷണം ഗ്രാമീണജനത തന്നെ. നിരവധി വയലേലകളുള്ള ഈ വില്ലേജിലെ പ്രധാന വരുമാനമാർഗ്ഗം കൃഷിയും അനുബന്ധ തൊഴിലുകളുമാണ് . കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം 2 വില്ലേജിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ആനത്തറവാടിനു അടുത്തു തന്നെ ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ മുന്‍ ചിത്രകലാ അധ്യാപകന്‍ എ.പി.മാധവന്‍ നായര്‍ മാസ്റ്ററുടെ ശില്പചാരുതയാല്‍ തീര്‍ത്ത ഒരു വലിയ ആന ശില്പവും ഉണ്ട്. പരിയാനം പറ്റ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലെ ആ ഗജശില്പം ജീവന്‍ തുടിക്കുന്നതായി തോന്നും. ഉയരമുള്ള പതിനെട്ടോളം ശില്പങ്ങള്‍ ഈ അദ്ധ്യാപകനില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.

Tourism

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളൊന്നും തന്നെയില്ലെങ്കിലും പ്രകൃതിരമണീയതകൊണ്ടും ആനകളുടെ സ്വന്തം സ്ഥലമായതിനാലും ധാരാളം സിനിമാഷൂട്ടിങ്ങ് ലൊക്കേഷനുകൾ ആയിട്ടുണ്ട് ഈ ഗ്രാമം, മലയാള ചലചിത്ര രംഗത്തെ എന്നെന്നും ഓര്‍ക്കുന്ന സിനിമകളായ തനിയാവര്‍ത്തനം, അഥര്‍വ്വം, ആമിനാ ടൈലേഴ്സ്, ചക്കരമുത്ത്, വാനപ്രസ്ഥം, ദേവാസുരം, വിഷ്ണു ലോകം, തന്മാത്ര, പുതിയ സിനിമയായ പ്രദീപ് മുല്ലനേഴിയുടെ നമുക്കൊരേ ആകാശം തുടങ്ങിയവയും സീരിയലുകളായ ഇല്ലം, ഗ്രാമം എന്നിവയും ഈ മണ്ണില്‍ പിറവിയെടുത്ത കലാസൃഷ്ടികളില്‍ ചിലതു മാത്രം. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അക്വഡേറ്റ് മറ്റൊരു ആകർഷണമാണ്