Goverment of Kerala

Revenue Department

Sreekrishnapuram 1
Village Office

Official Web Portal

About Village

Village office has been functioning from the times of British era. Village was under the control of Thukkidi sahib the then Sub collector ottappalam.

Demography

about 25000 peoples are lived in this village

Geography

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍ ശ്രീകൃഷ്ണപുരം . ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.

Socio-Economic

പ്രധാന കാർഷിക വൃത്തികൾ നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ് ഭാഷ, മതം ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു. ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ് അയ്യപ്പ ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചർച്ച്, ലൂഥറൻ മിഷൻ ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.

Ecology

സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും,ഉത്രത്തിൽ കാവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.

Tourism

നൂറ്റാണ്ടോളം പഴക്കമുള്ള ടി.കെ. ഡി. സ്മാരക വായന ശാല, നിരവധി ക്ലബ്ബുകള്‍, കേരളസര്‍ക്കാര്‍ ബീവറേജ് കോര്‍പ്പറേഷന്റെ വിദേശ മദ്യശാല, കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ബിയര്‍ പാര്‍ലര്‍ എന്നിവയെല്ലാം ഈ നാട്ടിലുണ്ട്. വാണിജ്യത്തിനു പ്രശസ്തിയാര്‍ജ്ജിച്ച പെരുമാങ്ങോട് ചന്ത ഇന്നും മുടങ്ങാതെ ചൊവ്വാഴ്ചകളില്‍ നടക്കുന്നു. നാടന്‍ കൃഷി ഉല്പന്നങ്ങളുടെ വിപണനം ഇതിന്റെ പ്രത്യേകതയാണ്. പ്രധാന ആകര്‍ഷണങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉല്ലസിക്കാന്‍ പറ്റുന്ന കേരള ടൂറിസത്തിന്റെ മാപ്പില്‍ ഇടം പിടിച്ച ബാപ്പുജി പാര്‍ക്ക് ഷെഡ്ഡുംകുന്നിലാണ്. പുഞ്ചിരിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ഗാന്ധീ ശില്പം ഇതിന്റെ പ്രത്യേക ആകര്‍ഷണീയതയാണ്. നിരാലംബര്‍ക്കും അശരണര്‍ക്കും ഒരു പാട് പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ശരവണഭവമഠം വില്ലേജ് ഓഫീസിനു പിന്‍ഭാഗത്താണ്. സദ് ഗുരു ശരവണ ബാബയുടെ ആശ്രമം ശരവണഭവമഠം, പാവപ്പെട്ടവർക്ക് വീട് വച്ചു നൽകുക, നിർദ്ധനർക്ക് സ്വയം തൊഴിലിനു വേണ്ടി പശു, തയ്യൽ മെഷീൻ തുടങ്ങിയവ നൽകുക, വർഷാ വർഷം ആയിരക്കണക്കിന് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുക, കോവിഡ് കാലത്ത് സ്വന്തം കെട്ടിടം രോഗികൾക്ക് വിട്ടുനൽകുന്നതു കൂടാതെ ആയിരക്കണക്കിന് പേർക്ക് പണവും ഭക്ഷ്യ കിറ്റും നൽകി സഹായിക്കുക എന്നതെല്ലാം ബാബയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്