Goverment of Kerala

Revenue Department

Athavanad
Village Office

Official Web Portal

About Village

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് ആതവനാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്ന് 24കിലോമീറ്റർ അകലെയും താലൂക്ക് ആസ്ഥാനമായ തിരുരിൽനിന്ന് 16കിലോമീറ്റർ അകലെയുമാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴുന്ന നാട് എന്ന അർത്ഥത്തിലാണ് ആതവനാട് ഗ്രാമത്തിന് പ്രസ്തുത പേരിന് കാരണമായത്. നടുവട്ടം കാട്ടിപ്പരുത്തി മേൽമുറി കുറുമ്പത്തൂർ അനന്താവൂർ എന്നിവ ആതവനാട് ഗ്രാമത്തിന്റെ അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളാണ്.

Demography

2011-ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യ 20480-ഉം അതിൽ 53% സ്ത്രീകളും ആകുന്നു. സാക്ഷരത നിരക്ക് 80.0% ആകുന്നു. ആതവനാട് ഗ്രാമത്തിൽ ഏകദേശം 4200 വീടുകൾ ഉണ്ട്.

Geography

ആതവനാട് ഗ്രാമത്തിന്റെ ഭൂമിശാസ്‌ത്രപരമായ വിസ്തീർണ്ണം 1321.4936 ഹെക്ടറാണ്. കുന്നുകളും നെൽപാടങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമാണ് ആതവനാട് ഗ്രാമം. ചെങ്കൽ പാറകൾ നിറഞ്ഞ പ്രദേശമാണ്. ചില സ്ഥലങ്ങളിൽ കരിങ്കല്ലും കണ്ടു വരുന്നു.

Socio-Economic

ചെങ്കൽ ഖനനമാണ് പ്രധാന തൊഴിൽ മേഖല. അടക്ക, വെറ്റില എന്നിവയാണ് പ്രാധാന സാമ്പത്തിക സ്രോതസ്

Ecology

പ്രധാനമായും ഉഷ്ണമേഘല കാലാവസ്ഥയുളള പ്രദേശമാണ്

Tourism

ആഴ്‌വാഞ്ചേരി മന പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് ആതവനാട് ഗ്രാമത്തിലാണ്.