Goverment of Kerala

Revenue Department

Kasaba
Village Office

Official Web Portal

About Village

കോഴിക്കോട് ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കസബ വില്ലേജ് ഓഫീസിന് ചരിത്രത്തില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് ജയില്‍ ആവശ്യത്തിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് കോഴിക്കോട് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഇതേ കോമ്പൌണ്ടിലായിരുന്നു. താലൂക്ക് ഓഫീസ് സിവില്‍ സ്റ്റേഷനിലേക്കു മാറിയെങ്കിലും കസബ വില്ലേജ് ഇന്നും ഇതേ സ്ഥലത്തു തന്നെ പ്രവര്‍ത്തിക്കുന്നു. വേങ്ങേരി, കോട്ടൂളി, പന്നിയങ്കര, നഗരം, കച്ചേരി, പുതിയങ്ങാടി എന്നീ വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്നു

Demography

ഏതാണ്ട് 47000 ന് അടുത്ത് ജനങ്ങളാണ് കസബ വില്ലേജ് പരിധിയില്‍ അധിവസിക്കുന്നത്

Geography

ആറോളം വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്ന കസബ വില്ലേജിന്റെ വിസ്തൃതി വളരെ വലുതാണ്. നല്ലൊരു ഭാഗം കടല്‍തീരവും ഉള്‍പ്പെടുന്നു

Socio-Economic

സമൂഹത്തിന്റെ എല്ലാ തട്ടിലും പെട്ട ആളുകള്‍ കസബ വില്ലേജ് പരിധിയില്‍ അധിവസിക്കുന്നുണ്ട്. ബീച്ച് ഏരിയയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്.

Tourism

കോഴിക്കോട് ബീച്ചിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങളും ലയണ്‍സ് പാര്‍ക്ക്, പ്ളാനറ്റേറിയം എന്നിവയും കസബ വില്ലേജില്‍ ഉള്‍പ്പെടുന്നു