Goverment of Kerala
Official Web Portal
കൊച്ചി ആസ്ഥാനമായ പൗലോസ് ജോര്‍ജ് പ്രൈവറ്റ് കമ്പനിയാണ് പാലം നിര്‍മിച്ചത്. 65 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പണി ആരംഭിച്ചത്. പാലായി താങ്കൈകടവില്‍ 227 മീറ്റര്‍ നീളത്തിലും എട്ടുമീറ്റര്‍ വീതിയിലുമാണ് പാലം. 17 ഷട്ടറുകളാണ് ആകെ ഇവിടെയുള്ളത്. ഷട്ടറുകളെല്ലാം ഓട്ടോമാറ്റിക്ക് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. നീലേശ്വരം നഗരസഭയ്ക്ക് പുറമെ സമീപത്തെ ഏഴു പഞ്ചായത്തുകള്‍ക്ക് കൂടി പദ്ധതി ഉപകാരപ്പെടും. 4800 ഹെക്ടര്‍ കൃഷി സ്ഥലത്ത് വെള്ളമെത്തിക്കാനാകും. ഉപ്പുവെള്ളം തടഞ്ഞ് കുടിവെള്ളം സംഭരിക്കാം. സമീപ പ്രദേശങ്ങളിലെ ജലവിതാനമുയരുകയും ചെയ്യും.നീലേശ്വരം നഗരസഭയുടെയും മടിക്കൈ, കിനാനൂര്‍കരിന്തളം, കയ്യൂര്‍ചീമേനി തുടങ്ങിയ പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. നീലേശ്വരം നഗരസഭയെയും കയ്യൂര്‍ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ യാത്രാപ്രശ്‌നത്തിനും പരിഹാരമാകും. തീരദേശ ഗ്രാമങ്ങളായ കുക്കോട്ട്, ക്ലായിക്കോട്, വെള്ളാട്ട്, രാമന്‍ചിറ, നാപ്പച്ചാല്‍, നന്ദാവനം എന്നിവിടങ്ങളിങ്ങളിലെ ജനങ്ങള്‍ക്ക് ചെറുവത്തൂരും ചായ്യോത്തും കടക്കാതെ പാലായി വഴി നീലേശ്വരത്തേക്ക് എത്താം.
The major activities /functions carried out by the Department.
In addition to these, the Department performs functions as stated in more than 150 Acts and Rules.