Goverment of Kerala

Revenue Department

Pallikkal
Village Office

Official Web Portal

LATEST NEWS

താലൂക് തല പട്ടയ മേള

സംസ്ഥാനത്ത് നടന്ന പട്ടയ മേളയോട് അനുബന്ധിച്ച് താലൂക് തല പട്ടയ മേള കൊണ്ടോട്ടി മഹാകവി മൊയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ സംഘടിപ്പിച്ചു. ബഹു കൊണ്ടോട്ടി നിയോജക മണ്ഡലം MLA ടിവി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

Read More

RECENT EVENTS

Vaccination Camp

Mega Covid19 Vaccination camp in Pallikkal village area held at AMUPS Pallikkal.

വില്ലേജ് ജനകീയ വികസന സമിതി

പള്ളിക്കൽ വില്ലേജിലെ ഒക്ടോബർ മാസത്തെ വില്ലേജ് ജനകീയ വികസന സമിതി യോഗം 21-10-22 ന്നു 11 മണിക്ക് വില്ലേജ് ഓഫീസില് ചേർന്നു . അജണ്ട പ്രകാരമുള്ള വിവിധ വിഷയങ്ങള് ചര്ച്ച ചെയ്തു. യോഗം 12 മണിക്ക് അവസാനിച്ചു .

Read More

TOURIST PLACES

Calicut International Airport

Calicut International Airport, also known as Karipur Airport, is an international airport located in Karipur, Malappuram district of Kerala, India. It serves the Malabar region of Kozhikode, Malappuram, Wayanad and Palakkad.

Calicut university

The University of Calicut is the largest University in Kerala. Established in the year 1968, it is the second university to be set up in Kerala. The University aims to nurture excellence in education and research in its catchment areas of Northern Kerala, historically consigned to the periphery of Keralau2019s academic map. The University lays its emphasis on fostering quality human resource and promoting productive research that benefit both local communities and wider humanity.The University was created through a Government plan bifurcating Kerala University. As per the plan, the four post-graduate departments of the University of Kerala operating in Calicut were annexed to the new University along with fifty four constituent colleges spread across seven northern districts. With Nirmaya Karmana Sree as it motto, the University has been able to surmount all challenges and emerge as the largest residential cum affiliating University in Kerala. With 30 post graduate departments and 395 colleges it has become a beacon of hope and enlightenment for hundreds of thousands of young men and women in North Kerala.

Read More

Pallikkal village office

Pallikkal is a village in Kondotty taluk in Malappuram district of Kerala State, India. It belongs to North Kerala Division . Village office is located at Pallikkal bazar town in Kakkancheri - kottappuram road, 28 KM towards North west from District head quarters Malappuram, 7 KM from Kondotty. Pallikkal village comes under Karippur and Thenhipalam Police juridisdiction. Just 5km far from Calicut International Airport.

Village Land Information.






പള്ളിക്കല്‍ എന്ന ഗ്രാമം - പഴയ കാലത്തിലൂടെ ഇന്നിലേക്ക്

പള്ളിക്കൽ, കരിപ്പൂർ എന്നീ പ്രദേശങ്ങൾ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. എ.ഡി.825-ൽ തന്നെ പള്ളിക്കൽ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങൾ ടിപ്പുസുൽത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോൺവാലീസ് പ്രഖ്യാപനത്തേയും തുടർന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കൽ, കരിപ്പൂർ പ്രദേശങ്ങൾ വീണ്ടും 1802 മുതൽ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങൾ ചില കോവിലകക്കാർ, ഗൂരുവായൂർ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പിൽ നായർ, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങൾ എന്നീ ജന്മികൾക്ക് ഏൽപിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടർന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന സർപ്പക്കാവുകളും, ഭഗവതികാവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയായിരുന്നു. മാംസഭുക്കുകളായ വന്യജീവികൾ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളിൽ വളർത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയതായ കഥകൾ പഴമക്കാർക്കിടയിൽ നിന്നും കേൾക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ പേര് അന്വർത്ഥമാക്കുന്ന ഭൂരൂപം തന്നെയാണ് ഈ വില്ലേജിനുമുള്ളത്. വില്ലേജ് പരിധിയിൽ എവിടേയും ഉയർന്നു നിൽക്കുന്ന കുന്നിൻനിരകളും അവയ്ക്കു ചുറ്റിലും പച്ചപിടിച്ച നെൽവയലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ആദിദ്രാവിഡ വർഗ്ഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ആദിമനിവാസികളെന്നു പറയപ്പെടുന്നു. പെരിങ്ങാവിലെ കരിയാത്താൻകുന്ന് മുതൽ വാഴയൂരിലെ തമ്പുരാട്ടികുന്ന് വരെ ഒരു റോഡുണ്ടായിരുന്നതിന്റെ അവശിഷ്ടം ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ തെളിവാണ്. 1921-ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷുകാരന്റെ പീരങ്കിപ്പടയും, ടാങ്കുകളും ഫറോക്ക് വഴി പൂക്കോട്ടൂരിലേക്ക് കടന്നുപോയതും ഇവിടുത്തെ ഗ്രാമീണ പാതയിലൂടെയായിരുന്നു. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്ത്വമേൽക്കോയ്മയുടേയും, ഫ്യൂഡൽ ഭൂപ്രഭു ഭരണത്തിന്റെയും കയ്പുനീർ കുടിച്ചതിന്റെ നൂറുനൂറു കഥകൾ ഇന്നാട്ടുകാർക്ക് പറയാനുണ്ട്. മലബാർ പ്രദേശത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1921-ലെ മലബാർകലാപം. മലബാർസമര ചരിത്രത്തിൽ പള്ളിക്കൽ പ്രദേശത്തിന്റെ പങ്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന യാഥാർത്ഥ്യം വർഗ്ഗീയ സംഘട്ടനത്തിന്റെ പേരിൽ ഒരൊറ്റയാളും ഇവിടെ ഇരയായിട്ടില്ല എന്നതാണ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്തതിന് ദീർഘകാലം ജയിൽവാസവും പീഡനങ്ങളുമേറ്റ നിരവധി മഹത്ത്വ്യക്തികളുടെ നാടാണിത്. 1910-നും 12-നും ഇടയിലുള്ള കാലഘട്ടങ്ങളിൽ ആരംഭിച്ചതും, 1918-22 കാലത്ത് ആരംഭിച്ചതുമായ ഓത്തുപള്ളികളും, 1918-ൽ ആരംഭിച്ച എഴുത്തുപള്ളിയുമാണ് ആദ്യകാലത്തെ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 1921-ൽ ആരംഭിച്ച എ.എം.യു.പി. സ്കൂൾ പള്ളിക്കൽ , പള്ളിക്കൽ വില്ലേജിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളുകള്‍ കൂടാതെ ഒരു ഐഡഡ് കോളേജ് ഉള്‍പ്പടെ ഇന്നു നിരവധി വിദ്യാലയങ്ങളാൽ സമ്പന്നമാണ് പള്ളിക്കൽ വില്ലേജ്. മലബാറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോഴിക്കോട് സർവ്വകലാശാല വില്ലേജിനു ഏറ്റവും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പള്ളിക്കൽ വില്ലേജിന്റെ കിഴക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത-17, കാലിക്കറ്റ് യൂണിവേഴ്സിറ്റി-കാലിക്കറ്റ് എയർപോർട്ട് റോഡ്, കാക്കഞ്ചേരി-കോട്ടപ്പുറം റോഡ്, പള്ളിക്കൽ-എയർപോർട്ട് റോഡ്, കൊണ്ടോട്ടി-തിരൂരങ്ങാടി ഹൈവേ, പള്ളിക്കൽ ബസാർ-പുത്തൂർ റോഡ്, പള്ളിക്കൽ ബസാർ-പെരിയമ്പലം റോഡ്, തറയിട്ടാൽ-എയർപോർട്ട് റോഡ് എന്നിവയാണ് പള്ളിക്കൽ വില്ലേജ് മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ.

Photo : Airport Rare view

A snap from rear side of Calicut International Airport, from EMEA College Campus.

ഭൂനികുതി എങ്ങനെ സ്വയം അടവാക്കാം..

ഒഫീസുകളില്‍ പോകാതെ തന്നെ നമുക്ക് ഭൂനികുതി സ്വയം അടവാക്കാം അതിനു തണ്ടപ്പേര് ലഭ്യമല്ലെങ്കില്‍ ആദ്യം നമ്മുടെ ഭൂമിയുടെ രേഖകള്‍ വില്ലേജില്‍ കാണിച്ച് തണ്ടപ്പേര് നമ്പര് കരസ്തമാക്കുക. നിലവില് തണ്ടപ്പേര് നമ്പര് ലഭിച്ചവര് ഇനി പറയുന്ന രീതിയില് ഈസി ആയി ഭൂ നികുതി അടവാക്കാം. അതിനായി www.revenue.kerala.gov.in എന്ന വെബ് സൈറ്റ് എടുക്കുകയൊ പള്ളിക്കല്‍ വില്ലേജിന്റെ വെബ് സൈറ്റില്‍ മുകളില്‍ ആയുള്ള e-Land Related Services എന്ന ലിങ്കിലൊ ക്ലിക്ക് ചെയ്യാം. ശേഷം Quick Pay സെലക്ട് ചെയ്യുക. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര് നല്കുക. ശേഷം Get OTP ക്ലിക്ക് ചെയ്യുകയും sms ആയി വരുന്ന OTP അവിടെ ഉള്ള കോളത്തില്‍ നല്‍കുകയും ചെയ്യുക. അതിനു ശേഷമ് വരുന്ന പേജില്‍ മുന്‍ വര്‍ഷം നികുതി അടവാക്കിയ രശീതി കൈവശം ഉണ്ടെങ്കില്‍ അതിന്റെ നമ്പര്‍ നല്കുക അല്ലെങ്കില് നിങ്ങളുടെ ഭൂമി ഉള്പ്പെടുന്ന ജില്ല, താലൂക്ക്, വില്ലേജ്, ബ്ലോക്ക് എന്നിവ നല്കുക ശേഷം തണ്ടപ്പേര് നമ്പര് നല്കിയാല്‍ അടവാക്കേണ്ട നികുതിയുടെ വിവരംകാണിക്കും . ശേഷമ് PAY ബട്ടണ്‍ നല്കി പണം അടവാക്കേണ്ട മോഡ് സെലക്ട് ചൈതു പണം അടവാക്കാം (ATM Card/UPI/Internet Banking). അടവാകിയ ശേഷം റസീപ്റ്റ് ജനറേറ്റ് ചൈത് പ്രിന്റു് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

Revenue eServices

മൊബൈലില്‍ നിന്നു തന്നെ ഭൂ നികുതി അടവാക്കാം പോക്കുവരവ് അപേക്ഷയും സ്റ്റാറ്റസ് പരിശോധിക്കാം റിസര്വ്വെ അപേക്ഷ നല്കാം. ആന്‍ഡ്രോയിഡ് ആപ്ലികേഷന്‍ താഴെ ഈ ലിങ്കില്‍ ലഭ്യമാണ്. മൊബൈല്‍ ആപ്ലികേഷന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാം ആപ് എങ്ങിനെ ഉപയോഗിക്കാം എന്നത് തഴെ ലിങ്കിലെ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

mKeralam

mKeralam application is onboarded with 100 services across 17 different departments under the Kerala Government, Including various application for certificates in Revenue department download from playstore Click Here for Android App Click Here for iOS APP