Goverment of Kerala

Revenue Department

Sasthamkotta
Village Office

Official Web Portal

Sasthamkotta village office

Sasthamcotta, which can be described as Srinagar in Kerala, is situated 30 km north-east of Kollam and 20 km south-west of Adoor in Kunnathur taluk in Kollam district. The Panchayat came into existence in 1962 with the focus on Sasthamcotta, which was formerly part of the Poruvazhy panchayat.

Village Land Information.






വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങള്‍ -ശാസ്താംകോട്ടയിലെ

വിദ്യാഭ്യാസം, സംസ്കാരം പ്രകൃതിരമണീയമായ ശാസ്താംകോട്ടയുടെ സാംസ്കാരിക ഉന്നമനത്തിന് ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. കൊല്ലം ജില്ലയിലെ വിശേഷിച് കുന്നത്തൂര്‍ താലുക്കിലെ വിദ്യാഭ്യാസ സുവര്‍ണ്ണ ക്ഷേത്രമാണ് ദേവസ്വം ബോര്‍ഡ് കോളേജ്. 1964 ല്‍ ജൂനിയര്‍ കോളേജ് ആയി ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനംപടുത്തുയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് സ്വാതന്ത്ര്യ സമര സേനാനിയും സാമുഹ്യ് നവോത്ഥാന നായകുനുമായ ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ളയാണ്. മുതുപിലാക്കാട് ഗവ. എല്‍ പി സ്കൂള്‍, കോയിക്കല്‍ഭാഗം എല്‍ പി എസ് മുതലായവ 75 ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. മലയാളം സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ശാസ്താംകോട്ട ഗവണ്‍മെന്റ് ഹൈസ്കൂളും, പഞ്ചായത്തില്‍ ആദ്യമായി മുതുപിലാക്കാട് ഡോ.സി.റ്റി.ഈപ്പന്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂളും, ഭരണിക്കാവിലെ ജോണ്‍മെമ്മോറിയല്‍ ഹൈസ്കൂളും ചരിത്രപ്രാധാന്യമുള്ള പാരമ്പര്യത്തിനും പ്രാചീനതയ്ക്കും പേരുകേട്ടതാണ് ശ്രീധര്‍മ്മശാസ്താവിന്റെ കോട്ടയായ ശാസ്താംകോട്ട. പണ്ട് കായംകുളം രാജാവിന്റെ അധീനതയില്‍പെട്ട പ്രദേശമായിരുന്നു ശാസ്താംകോട്ട. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം രാജാവിനെ തോല്‍പ്പിച്ച് കായംകുളം തിരുവിതാംകൂറിന്റെ ഭാഗമാക്കിയപ്പോള്‍ ശാസ്താംകോട്ട തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കേരളത്തിന്റെ തനതു കലാ സമ്പത്തും, അനുഷ്ഠാനകലയുമായ കഥകളിയ്ക്കും കര്‍ണ്ണാടക സംഗീതത്തിനും പ്രസിദ്ധമായ പ്രദേശമാണ് ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട്. കൂടാതെ ഓട്ടന്‍തുള്ളല്‍, പടയണി, കുത്തിയോട്ടം, ഏഴാമത്തുകളി, സീതകളി, ചൂട്ടേറ്, പാക്കനാരുകളി, കോല്‍ക്കളി, തിരുവാതിര, ഒപ്പന എന്നിവയും പ്രചാരത്തിലുണ്ട്. സദാരാമ, ഹരിശ്ചന്ദ്രചരിത്രം, രാമായണം തുടങ്ങിയ ഇതിഹാസ-ചരിത്ര നാടകങ്ങള്‍ നൂറ്റാണ്ടിനുമുമ്പേ ഇവിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ വേലുത്തമ്പിദളവ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ ചരിത്രനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ദേശസേവിനി കലാസമിതി, ഉദയാ കലാസമിതി എന്നിവ കഴിഞ്ഞകാല അമേച്വര്‍ കലാസമിതികള്‍ ആയിരുന്നു. മുല്ലശ്ശേരില്‍ മഠത്തില്‍ ശ്രീ നീലകണ്ഠര് അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയ പറമ്പില്‍ സ്ഥാപിച്ച ശാസ്താംകോട്ട ശ്രീമുരളി ടാക്കീസാണ് കുന്നത്തൂര്‍ താലൂക്കിലെ ആദ്യത്തെ സിനിമാശാല. ശ്രീനാരായണപുരം എന്നപേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് പില്‍ക്കാലത്ത് സിനിമാപറമ്പ് എന്നപേരുണ്ടാകുവാന്‍ ഈ സ്ഥാപനം കാരണമായി. ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രം, മുതുപിലാക്കാട് ശ്രീപാര്‍ത്ഥസാരഥിക്ഷേത്രം, തെക്കന്‍മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയം, പള്ളിശ്ശേരിക്കല്‍ മുസ്ളിംപള്ളി എന്നിവ മതമൈത്രിയെ കോര്‍ത്തിണക്കുന്നതും, പൌരാണികത്വം അവകാശപ്പെടാവുന്നതുമായ ആരാധനാലയങ്ങളാണ്. 1971-ല്‍ നടന്ന 2-ാം ലോക സര്‍വ്വമത മഹാസമ്മേളനത്തിന് ശാസ്താംകോട്ട ആതിഥേയത്വം വഹിച്ചുവെന്നത് തിളക്കമാര്‍ന്ന ചരിത്ര സംഭവമാണ്. പഞ്ചായത്തില്‍ ഗ്രന്ഥശാലാസംഘവുമായി അഫിലിയേഷന്‍ ഉള്ള 6 ഗ്രന്ഥശാലകളും, ഒരു പഞ്ചായത്ത് ഗ്രന്ഥശാലയും, ഒരു മതഗ്രന്ഥശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. സാംസ്കാരിക നവോത്ഥാനത്തിനു വീഥിയൊരുക്കുന്ന പ്രസ്ഥാനങ്ങളാണ് ഇന്നാട്ടിലെ അമേച്വര്‍ കലാസമിതികളും, വനിതാ സംഘടനകളും. അവയില്‍ പ്രധാനപ്പെട്ടവയാണ് ശാസ്താംകോട്ട എസ് എഫ് എ സിയും പ്രൊഫ. ജി.ശങ്കരപിള്ളയുടെ നാടകകളരിയും. നാടകകളരി അവതരിപ്പിച്ച നാടകമാണ് “ഓലപ്പാമ്പ്”. ഇന്നും നിലനില്‍ക്കുന്ന മൂന്ന് അമേച്വര്‍ കലാസമിതികളാണ് ആഞ്ഞിലിമൂട് ലിറ്റില്‍വേ ആര്‍ട്സ്, ശാസ്താംകോട്ട യൂണൈറ്റഡ് ക്ളബ്ബ്, പള്ളിശ്ശേരിക്കല്‍ നടന കലാവേദി എന്നിവ

ശാസ്താംകോട്ട തടാകം-

ശാസ്താംകോട്ട കായൽ സ്ഥാനം ശാസ്താംകോട്ട, കൊല്ലം, കേരളം നിർദ്ദേശാങ്കങ്ങൾ 9.03°N 76.63°ECoordinates: 9.03°N 76.63°E Catchment area 12.69 km2 ഉപരിതല വിസ്തീർണ്ണം 373 ha ശരാശരി ആഴം 6.53m പരമാവധി ആഴം 15.2m Water volume 22.4 M.m3 ഉപരിതല ഉയരം 33m