Goverment of Kerala

Revenue Department

Krishnagiri
Village Office

Official Web Portal

TOURIST PLACES

Cricket Stadium

The second highest altitude cricket stadium

Kolagappara Rock

Trekkers would like to head for the wonderful experience at any season.

KOLAGAPPARA

TREKKERS PARADISE

KOLAGAPPARA

LONG VIEW

Read More

Krishnagiri village office

Established in 1996, Bifurcated from Purakkadi and Cheengeri Amsam,We can see so many MUNIYARAS of paleolithic period

Village Land Information.






BEHIND THE HISTORY

കൃഷ്ണഗിരിയിലെ മുനിയറകൾ കേരളത്തിൽ പലയിടത്തും മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ട്ങ്ങൾ കണ്ടെത്തിയിട്ടുണ്ട് . അവയിൽ ശ്രദ്ധേയമായത് മുനിയറകൾ എന്ന് പ്രാദേശികമായി വിളിക്കുന്ന ശവക്കല്ലറകളാണ്. ( Dolmens ) ശവസംസ്കാരത്തിനു ഒരു ജനത അവലംബിച്ചിരുന്ന രീതികളാണ് ഇതിനെ ശ്രദ്ധേയമാക്കിയത് . ഒരു പ്രത്യേക വിഭാഗം ജനത എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇത് ചില പ്രദേശങ്ങളിൽ മാത്രമേ ഉള്ളൂ, പരക്കെ കാണപ്പെടുന്നില്ല എന്നത് ചില പ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ചു കാണുന്ന ഇവ ഒരു വിഭാഗം ജനത മാത്രം പിന്തുടർന്ന സമ്പ്രദായമാണെന്നു അനുമാനിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലും മഹാശിലാ സംസ്കാരത്തിന്റെ സ്മാരകങ്ങളായ കല്ലറകൾ ധാരാളമുണ്ട്. ഇന്ത്യയിൽ പലയിടത്തും സാമ്യതകളുള്ള ശവക്കല്ലറകൾ കണ്ടെത്തിയതിൽ നിന്നും ഇതിന്റെ സമാന സ്വഭാവം പരിഗണിച്ചു പല ചരിത്ര കാഴ്ചപ്പാടുകളും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിൽ ചരിത്ര ഗവേഷകരെ കുഴക്കുന്ന ഒരു പ്രധാന വിഷയമുണ്ട് . മഹാ ശിലാ ശവ സംസ്കാര മേഖലകളിൽ എവിടെയും അനുബന്ധമായി ഒരു ജന സംസ്കൃതിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല എന്നത് തന്നെയാണ് ആ വിഷയം. മഹാ ശിലാ സംസ്കാരം സമ്പന്നമാണെങ്കിൽ അനുബന്ധ ജന ജീവിതവും ആവാസവും സമ്പന്നമായിരിക്കണം. നൂറുകണക്കിന് മുനിയറകൾ ഉള്ള പ്രദേശത്തു മറ്റെന്തെങ്കിലും തെളിവുകൾ നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്. ആദിമ ഇൻഡ്യാ ചരിത്രം എഴുതിയ റോമിലാ ഥാപ്പർ , കേരള ചരിത്രമെഴുതിയ പ്രൊഫ എ. ശ്രീധരമേനോൻ, രാഘവവാര്യർ എന്നിവരൊക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ശവക്കല്ലറകൾക്കു പൊതു സ്വഭാവമുണ്ടെന്നും അവക്ക് ക്രിസ്തുവിനു മുമ്പുള്ള കാലപഴക്കം ഉണ്ടെന്നും നിരീക്ഷിച്ചിട്ടുണ്ട് . എന്നാൽ കല്ലറകളിൽ ശവസംസ്‌കാരം നടത്തിയ ജനത ആരായിരുന്നുവെന്നോ, അവരുടെ ആവാസ രീതികൾ എന്തൊക്കെ ആയിരുന്നുവെന്നോ , പിൽക്കാലത്ത് അതിന്റെ പിന്തുടർച്ച നഷ്ടമായത് എങ്ങനെയെന്നോ ഒന്നും തന്നെ ചരിത്ര ഗവേഷകർക്ക് പിടി കിട്ടിയിട്ടില്ല. അത് സംബന്ധമായ പഠനങ്ങൾ അധികമൊന്നും മുന്നോട്ടു പോയിട്ടില്ല. ലോകമെമ്പാടും കാണപ്പെടുന്ന ഈ കല്ലറകൾക്ക് പിന്നിൽ അറിയപ്പെടാത്ത കുറെ ചരിത്രങ്ങൾ ഉണ്ടെന്നത് തർക്കമില്ല. കേരളത്തിൽ സമൃദ്ധമായി മഹാശിലാ സംസ്കാരം കണ്ടെത്തിയ രണ്ടു ജില്ലകൾ ഇടുക്കിയും വയനാടുമാണ് . രണ്ടും ശിലകളുടെ ലഭ്യത കൊണ്ടും ഉയർന്ന പ്രദേശമെന്ന നിലക്കും സാദൃശ്യങ്ങളുള്ളതുമാണ്. വയനാട് ജില്ലയിൽ ഇത്തരം കല്ലറകളുടെ സജീവ സാന്നിദ്ധ്യം കണ്ടെത്തിയ പ്രദേശങ്ങളാണ് കൃഷ്ണഗിരി അമ്പലവയൽ നെന്മേനി വില്ലേജുകൾ. ഇത്തരം നൂറുകണക്കിന് കല്ലറകൾ ഈ മേഖലകളിൽ ഉണ്ടായിരുന്നതും കർഷകരായ കുടിയേറ്റ ജനത ഇവ പലതും തകർത്ത് മറ്റ് പല ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചതായും മനസ്സിലാക്കാവുന്നതാണ്. ഇവയുടെ പ്രാധാന്യം ഗ്രഹിക്കാതെയും സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അറിയാതെയും പലരും അതവഗണിച്ചിരിക്കുന്നു. നാല് കൽപാളികളാൽ തീർത്തദീർഘ ചതുരാകൃതിയിലുള്ള ഒരു അറയും മുകൾ ഭാഗം മൂടിയ മറ്റൊരു കൽപ്പാളിയുമാണ് നിർമിതി. , വീതി കുറഞ്ഞ കൽപാളിയിൽ വട്ടത്തിൽ ഒരു ദ്വാരം. വലിപ്പത്തിൽ ഏകീകൃത സ്വഭാവം ഇല്ല . ഉള്ളിൽ ഒരു തട്ട് ഉള്ളതും കാണപ്പെട്ടിട്ടുണ്ട്. പല കല്ലറകളും ബ്രിട്ടീഷ്കാരുടെ കാലത്തു തുറന്നു നോക്കിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. തുറന്നവയിൽ നിന്ന് കുടം, ആയുധങ്ങളുടെയും ആഭരണങ്ങളുടെയും അവശിഷ്ട്ടങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കൈ വെക്കാത്ത ഏതാനും മുനിയറകൾ ഞാൻ അടയാളപ്പെടുത്തി വച്ചിട്ടുണ്ട് ചിലതെല്ലാം സ്വകാര്യ വ്യക്തികളുടെ കാപ്പിത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്നുണ്ട് . എന്തായാലും അവയുടെ ചരിത്രകാല പ്രാധാന്യങ്ങൾ ഉൾക്കൊണ്ട ഒരു കർഷകൻ ഇത് സംരക്ഷിക്കുന്നതിനും അതിനെ കുറിച്ച് പഠിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൃഷ്ണഗിരിയിൽ പാതിരിക്കുന്ന് എന്ന സ്ഥലത്ത് താമസിക്കുന്ന ശ്രീ അബ്രഹാം ബെൻഹർ മരവെട്ടിക്കൽ. തന്റെ കാപ്പിത്തോട്ടത്തിലെ ആറു കല്ലറകൾ കേടു കൂടാതെ സംരക്ഷിക്കുകയും അവയെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിലെ പ്രശസ്തമായ മഹാ ശിലാ സംസ്കാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും പഠനങ്ങൾ ക്രോഡീകരിച്ചു കൊണ്ട് തന്റേതായ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. . മഹാ ശിലാ സംസ്കാരം , ഭാരതത്തിലെ ജൂത ക്രിസ്ത്യാനികൾ എന്നെ പുസ്തകങ്ങളിലായാണ് ഈ പ്രാദേശിക ചരിത്രകാരൻ തന്റെ കാഴ്ചപ്പാടുകൾ വിവരിക്കുന്നത് കൃഷ്ണഗിരിയിലെ തനിക്കു പൈതൃകമായി ലഭിച്ച പാതിരിക്കുന്നിലെ കാപ്പിത്തോട്ടത്തിലാണ് ഈ ആറ് കല്ലറകളും സ്ഥിതി ചെയ്യുന്നത് . സമീപത്തെ മറ്റു പല തോട്ടങ്ങളിലും ഉണ്ടായിരുന്ന കല്ലറകൾ നശിപ്പിക്കപ്പെട്ടപ്പോഴും , അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഒരു കാവൽ ഭടനായി ബെൻഹർ നിലകൊണ്ടു. കിഴക്കു പടിഞ്ഞാറ് ദിശകളിൽ ശവ സംസ്കാരം ചെയ്യുന്ന ജൂത ജനതയുടെ പ്രവാസികളാണ് ഈ കല്ലറകൾ നിര്മിച്ചതെന്നും അവർ ക്രിസ്തുവിനു മുമ്പ് കുടിയേറി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വാസമുറപ്പിച്ചുവെന്നു ബെൻഹർ സമർത്ഥിക്കുന്നുണ്ട് . എന്തായാലും രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് വസിച്ചിരുന്ന ഒരു ജനതയുടെ ചരിത്ര പ്രാധാന്യമർഹിക്കുന്ന തിരു ശേഷിപ്പുകൾ സംരക്ഷിക്കപ്പെടുന്നതിനു നമുക്ക് ബെൻഹറിന്റെ കൂടെ നിലയുറപ്പിക്കാം. സലാം അറക്കൽ