Goverment of Kerala

Revenue Department

Kuruvambalam
Village Office

Official Web Portal

Kuruvambalam village office

Village Office Kuruvambalam
Kuruvambalam
Kuruvambalam
Kerala
Pincode: 679338
Email: vo-kuruvambalam.rev@kerala.gov.in

About Office

It is located in Pulamanthole Gramma Panchayath, Perinthalmanna Taluk, Malappuram District.

This is the second village establishment located in Pulamanthole grama panchayath.The village consists of two blocks-Malaparamba & Kuruvambalam

It comes under the jurisdiction of the Perinthalmanna Revenue Division.

The village office is located at Kuruvambalam on the Pulamanthole- Kolathur route.

Office working hours: 10AM- 5PM.

Functions

♦ വില്ലേജിലെ സർക്കാർവക ഭൂമികൾ സംരക്ഷിക്കലും വില്ലേജിലെ റവന്യൂ റെക്കോർഡുകളുടെ പരിപാലനവും.

♦ ലാൻഡ് റവന്യൂ വകുപ്പ് ചുമത്തുന്ന എല്ലാ നികുതികളും, കരങ്ങളും വരികളും, സർക്കാർ ഉത്തരവ് പ്രകാരം ഈടാക്കേണ്ട മറ്റു തുകകളും യഥാസമയം പിരിക്കൽ,

♦ റവന്യു റിക്കവറി ആക്ട് അനുസരിച്ച് വസൂൽ ആകേണ്ട കര കുടിശ്ശികയും മറ്റു തുകകളും നിയമാനുസരണം നടപടികൾ സ്വീകരിച്ചു വസൂലാക്കൽ.

♦ നികുതിദായകരിൽ നിന്നും കുടിശ്ശികക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന തുക ,നടപടിക്രമങ്ങൾ അനുസരിച്ച് സർക്കാർ ഖജനാവിൽ അടയ്ക്കുൽ.

♦ സർക്കാർവക ഭൂമികളിൽ അനധികൃതമായ കൈയേറ്റം ഉണ്ടാക്കാതെ സൂക്ഷിക്കുകയും കയ്യേറ്റം ഉണ്ടായാൽ വിവരം യഥാസമയം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം കയ്യേറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കൽ.

♦ വാർധക്യകാല പെൻഷൻ വിധവാ പെൻഷൻ വികലാംഗർക്കുള്ള പെൻഷൻ തുടങ്ങിയ അഗതികൾക്കുള്ള പെൻഷൻ ചട്ടങ്ങളിൽ വിഭാഗം വിഭാവനം ചെയ്തിട്ടുള്ള പെൻഷനുവേണ്ടി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ യഥാസമയം അന്വേഷണം നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുക യും പെൻഷൻ കാരൻ മൃതിഅടഞ്ഞാൽ വിവരം ഉടനെ മേൽ ഓഫീസിൽ ധരിപ്പിക്കുകയും ചെയ്യൽ.

♦ സെൻസസ് (കന്നുകാലി സെൻസസ് ഉൾപ്പെടെ) അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, പൊതുതെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ജോലികൾ കൃത്യമായും സൂക്ഷ്മമായും നിർവഹിക്കൽ.

♦ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ അഗ്നിബാധ സാംക്രമിക രോഗങ്ങൾ തുടങ്ങിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ വിവരം ഉടൻ തന്നെ താലൂക്ക് ഓഫീസിലും, ജില്ലാകളക്ടറെയും അറിയിക്കുകയും അവരുടെ നിർദ്ദേശാനുസരണം അനുയോജ്യമായ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുകയും ചെയ്യൽ.

♦ വിവിധ ഇനം സർക്കാർ വായ്പകൾക്ക് വേണ്ടി സമയം ലഭിക്കുന്ന അപേക്ഷകളിൽ മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ജാമ്യ വസ്തുക്കളുടെ വില പട്ടിക തയ്യാറാക്കുകയും അവയുടെ ബാധ്യതയും വിലയിടിവിനെ പറ്റി അന്വേഷണം നടത്തി മേൽ ഓഫീസുകളിൽ വിവരം ധരിപ്പിക്കുകയും ചെയ്യൽ.

♦ ക്ഷയരോഗികൾക്കും കാൻസർ രോഗികൾക്കും കുഷ്ഠരോഗികളും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതി, സ്വാതന്ത്ര്യ സമര ഭടന്മാർ ക്ക് വേണ്ടിയുള്ള പെൻഷൻപദ്ധതി ,വിധവകളുടെ പെൺമക്കൾക്ക് കല്യാണത്തിന് വേണ്ടി നൽകുന്ന സാമ്പത്തിക സഹായം പദ്ധതി, കർഷക തൊഴിലാളി പെൻഷൻ പദ്ധതി എന്നീ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെടുന്ന വിവരങ്ങൾ റിപ്പോർട്ടുകളും സമർപ്പിക്കൽ.