Goverment of Kerala

Revenue Department

Valavannur
Village Office

Official Web Portal

Valavannur village office

Valavannur village office
Kadungathukundu, Tirur Malappuram
kalpakancheri (po)
kerala
Pincode: 676551
Email: vo-valavannur.rev@kerala.gov.in

About Office

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് വളവന്നൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈലത്തൂർ-പുത്തനത്താണി റോഡില്‍ കടുങ്ങാത്തുകുണ്ട് ജംങ്ഷനില്‍ ആണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ തിരുരിൽ നിന്ന് 10 കിലോമീറ്റർ അകലെയും ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് 26 കിലോമീറ്റർ അകലെയുമാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. വളവന്നൂർ ഗ്രാമത്തിൻറ്റെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 152.226 ഹെക്ടറാണ്. ആകെ ജനസംഖ്യ 33,163 ആണ്. വളവന്നൂർ ഗ്രാമത്തിൽ ഏകദേശം 6,151 വീടുകൾ ഉണ്ട്. ടിപ്പുസുൽത്താന്‍റെയും സാമൂതിരിയുടെയും കീഴിലായിരുന്ന വളവന്നൂർ പ്രദേശവും വെട്ടത്തുരാജാവിന്റെ അധീശത്വത്തിലായിരുന്ന കന്മനം പ്രദേശവും കൂടി ചേർന്നതാണ് വളവന്നൂർ.ഒരുകാലത്ത് മലബാറിലെ വാണിജ്യകേന്ദ്രങ്ങളിലൊന്നായ തലക്കടത്തൂരിലേക്ക് യാത്ര ചെയ്തിരുന്നത് ഗ്രാമത്തിലെ വളഞ്ഞുതിരിഞ്ഞ ഊടു വഴികളിലൂടെയായിരുന്നതിനാൽ വളഞ്ഞ ഊര് എന്ന പ്രയോഗം പിൽക്കാലത്തു വളവന്നൂർ ആയെന്നും / നാണ്യവിളകളുടെയും കൃഷിക്കാരുടെയും ഗ്രാമം ആയതുകൊണ്ട് വിളകളുടെ ഊര് / വളവൻ (കർഷകൻ) എന്നവരുടെ ഊര് എന്നതിൽ നിന്ന് വളവന്നൂർ ഉണ്ടായെന്നും ചരിത്രം . സ്വാതന്ത്ര്യ സമരാരവങ്ങൾക്ക് മുൻപ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചകൾക്കെതിരെ അലയടിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ഒട്ടേറെ ദേശ സ്സ്നേഹികളുടെ പട്ടികയിൽ വളവന്നൂർ നിവാസികളും ഉൾപ്പെടുന്നു.

Functions

രാവിലെ 10 മണിമുതൽ 5 മണിവരെ ആണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം.പൊതുജനങ്ങൾക്ക് ആവശ്യമായ സർക്കാരിന്റെ വിവിധ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നു.