Goverment of Kerala

Revenue Department

Muthukulam Village Office
Village Office

Official Web Portal

About Village

Muthukulam village is famous for its agricultural culture. In the past, Muthukulam was a granary of paddy grains as valuable as pearls. The area known as Muthakkulam was the area where pearl-like paddy grains were grown and gradually became Muthukulam. Irippur is famous for its paddy cultivation and one flower sesame cultivation is also important in the paddy fields. In dry lands coconut cultivation is important. Muthukulams contribution to art as well as agriculture is invaluable. Muthukulam Raghavan Pillai, who became a part of history by writing the story, screenplay and songs for the first Malayalam sound film Balan, is memorable. He was also a famous actor and playwright. Meenathil Kesava Pillai, the mastermind of Kuthiyottam, the eminent Sanskrit scholar and author of the famous Devi Mahatmyam Kuthiyottam song, the early poet Muthukulam Parvatiyamma, the actors of old plays Akbar Sankara Pillai and Muthukulam Karthikeyan Nair ,Poets like Muthukulam Sridhar and Muthukulam Gangadharan Pillai were part of Muthukulam by birth, whereas Freedom fighter, editor, writer and politician AP Udayabhanu, famous Malayalam biographer Pallipattu Kunhikrishnan and film actress Navyanayar later made Muthukulam their own village. But Muthukulams greatest pride is P.Padmarajan, who became world famous as a filmmaker and writer. Muthukulams name can also be seen in the political history of Kerala. The speech delivered by Mannath Padmanabhan on May 25, 1947 against the rule of Diwan CP Ramaswamy Iyyer is a part of history under the title Muthukulam Prasangam. കാര്‍ഷികസംസ്കൃതിയുടെ സൌന്ദര്യം മുതുകുളം ഗ്രാമത്തെ സവിശേഷമാക്കുന്നു. മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യക്കലവറയായിരുന്നു പഴയകാലത്ത് മുതുകുളം.വിശാലമായനെല്‍പ്പാടങ്ങളും ജലസേചനത്തിന് ധാരാളം കുളങ്ങളും കൃഷിയുടെ ഭാഗമായി ഇന്നും മുതുകുളത്തുണ്ട്. മുത്തുപോലെയുള്ള നെല്‍മണികള്‍ വിളയുന്ന പ്രദേശം എന്ന നിലയില്‍ "മുത്തക്കുളം" എന്നറിയപ്പെടുകയും ക്രമേണ ലോപിച്ച് മുതുകുളമായി മാറുകയും ചെയ്തു. കൃഷിയ്ക്ക് പ്രാധാന്യമുള്ള ഇവിടെ ഇരിപ്പൂര്‍ നെല്‍കൃഷിയും ഒരുപൂവ് എളള് കൃഷിയുമാണ് നിലങ്ങളില്‍ പ്രധാനം. കരക്കൃഷിയില്‍ തെങ്ങും തോപ്പുകളാണ് മുഖ്യം. കൃഷിയ്ക്കൊപ്പം കലയ്ക്കും മുതുകുളം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലന് കഥയും തിരക്കഥയും ഗാനങ്ങളും ഒരുക്കി ചരിത്രത്തിന്റെ ഭാഗമായി മാറിയ മുതുകുളം രാഘവന്‍പിള്ളയാണ് പ്രാതൃസ്മരണീയന്‍. പ്രശസ്ത നടനും നാടകകൃത്തുംകൂടിയായിരുന്നു അദ്ദേഹം. കുത്തിയോട്ടത്തിന്റെ കുലപതിയും പ്രഗത്ഭനായ സംസ്കൃതപണ്ഡിതനും വിഖ്യാതമായ ദേവീമാഹാത്മ്യം കുത്തിയോട്ടപ്പാട്ടിന്റെ രചയിതാവുമായ മീനത്തില്‍കേശവപിള്ള, ആദ്യകാല കവയിത്രി മുതുകുളം പാര്‍വ്വതിയമ്മ, പഴയകാല നാടകങ്ങളിലെ നടന്മാരായിരുന്ന അക്ബര്‍ ശങ്കരപ്പിള്ള, മുതുകുളം കാര്‍ത്തികേയന്‍ നായര്‍ കവികളായ മുതുകുളം ശ്രീധര്‍, മുതുകുളം ഗംഗാധരന്‍പിള്ള തുടങ്ങിയവര്‍ ജന്മം കൊണ്ടുതന്നെ മുതുകുളത്തിന്റെ ഭാഗമാണെങ്കില്‍ സ്വാതന്ത്രൃസമരസേനാനിയും പത്രാധിപരും എഴുത്തുകാരനും രാഷ്ട്രീയനേതാവുമൊക്കെയായിരുന്ന എ.പി.ഉദയഭാനു, മലയാളത്തിലെ പ്രശസ്ത ജീവചരിത്രകാരന്‍ പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണന്‍, ചലച്ചിത്രനടി നവ്യാനായര്‍ തുടങ്ങിയവര്‍ മുതുകുളത്തെ സ്വന്തം ഗ്രാമമാക്കി പിന്നീട് മാറ്റിയവരാണ്. എന്നാല്‍ ചലച്ചിത്രകാരനും സാഹിത്യകാരനും എന്നനിലയില്‍ മുതുകുളത്തിന്റെ സ്പന്ദനങ്ങളെ അവതരിപ്പിച്ച് ലോകപ്രശസ്തനായിമാറിയ പി.പത്മരാജനാണ് മുതുകുളത്തിന്റെ ഏറ്റവും വലിയ അഭിമാനം. കേരളത്തിന്റ രാഷ്ട്രീയചരിത്രത്തിലും മുതുകുളത്തിന്റെ നാമമുദ്ര കാണാം. ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ 1947മേയ് 25ന് മന്നത്ത് പദ്മനാഭന്‍ നടത്തിയ പ്രസംഗം "മുതുകുളംപ്രസംഗം" എന്ന പേരില്‍ ചരിത്രത്തിന്റെ ഭാഗമാണ്.

Demography

As per the Census- 2011 , the population of Muthukulam Village is 20740.

Geography

Muthukulam Village is a small back water village bordered by Chingoli Village on the North , Keerikad and Cheppad Villages on the east , Arattupuzha Village on the west and Kandallur Village on the south.