About Village
നെൽക്കതിരുകൾ സമൃദ്ധിയായി വിളഞ്ഞു നിൽക്കുന്ന നെൽവയലുകൾ ധാരാളമുണ്ടായിരുന്ന ഒരു ഭൂപ്രദേശമായതിനാൽ കതിരുകളുടെ ഊര് എന്ന അർത്ഥത്തിലാണ് കതിരൂരിന് ആ പേർ ലഭിച്ചതെന്നും വിഷ്ണു സങ്കൽപ്പത്തിലുള്ള കതിരവനെ ആരാധിക്കുന്ന സൂര്യനാരായണ ക്ഷേത്രം ഇവിടെയുള്ളത് കൊണ്ട് ഈ പ്രദേശത്തിന് കതിരവൻ ഊര് അഥവാ കതിരൂർ എന്ന പേരുണ്ടായതെന്നുമാണ് ഐതിഹ്യം കളരികൾക്ക് പ്രാചീന കാലം മുതൽക്ക് തന്നെ പ്രസിദ്ധമാണ് കതിരൂർ .കതിരൂർ ഗുരുക്കളെന്ന മതിലൂർ ഗുരുക്കളും തച്ചോളി ഒതേനനും തമ്മിലുള്ള അങ്കം നടന്ന പൊന്ന്യം അങ്കത്തട്ട് കതിരൂർ വില്ലേജിലാണ്.പൊന്ന്യത്തങ്കം ഏറെ പ്രസിദ്ധമാണ്. ഇന്നത്തെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കച്ചേരി പറമ്പിലാണ് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കതിരൂരിലെ ഗ്രാമകോടതികൾ ചേർന്നിരുന്നതെന്നും പിൽക്കാലത്ത് കതിരൂർ കച്ചേരി മുൻസിഫ് കോടതിയായി പ്രവർത്തിക്കുകയും പിന്നീട് ചാവശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കതിരൂരിലെ നികുതി പിരിക്കാനുള്ള അധികാരം അക്കാലത്ത് കൂക്കൽ തറവാട്ടിനാണ് നൽകിയിരുന്നത്. ഏതാണ്ട് മുപ്പത് വർഷക്കാലം നികുതി പിരിച്ചിരുന്നത് കൂക്കൽ തറവാട്ടിലെ കോമപ്പൻ അധികാരിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം 1.9.1961 ൽ വില്ലേജ് പുന:സംഘടന നിലവിൽ വരികയും അതുവരെ പ്രത്യേകമായി നിലനിന്നിരുന്ന പൊന്ന്യം അംശത്തെ കതിരൂർ അംശത്തോട് കൂട്ടിച്ചേർക്കുകയും ഇന്നത്തെ കതിരൂർ വില്ലേജ് രൂപീകൃതമാകുകയും ചെയ്തു.
Demography
15995 പുരുഷന്മാരും 17465 സ്ത്രീകളും കൂടി ആകെ 33460 ആണ് കതിരൂരിലെ ജനസംഖ്യ.12.30 ചതുരശ്ര കിലോമീറ്റർ വിസ്തൃതൃതിയുള്ള കതിരൂർ വില്ലേജിൽ പൊതുവെ ജനസാന്ദ്രത കൂടുതലാണ്.
Geography
തലശ്ശേരി-കൂർഗ് സംസ്ഥാന പാതയിൽ മൂന്നാം മൈലിനും ആറാം മൈലിനും ഇടയിൽ റോസിനിരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന വില്ലേജാണ് കതിരൂർ.. തലശ്ശേരി താലൂക്കിലെ കതിരൂർ, പുല്യോട്, ആണിക്കാംപൊയിൽ, ചുണ്ടങ്ങാ പൊയിൽ, പൊന്നൃംദേശങ്ങൾ ചേർന്നതാണ് കതിരൂർ വില്ലേജ് .വടക്ക് കോട്ടയം ഗ്രാമ പഞ്ചായത്തും തെക്ക് പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും മാഹിയിലെ പന്തക്കൽ പ്രദേശവും തലശ്ശേരി നഗരസഭയും കിഴക്ക് പാട്യം ,മൊകേരി ഗ്രാമ പഞ്ചായത്തുകളും പടിഞ്ഞാറ് എരഞ്ഞോളി, പിണറായി ഗ്രാമപഞ്ചായത്തുകളും അതിർത്തിയായുള്ള വില്ലേജാണ് കതിരൂർ. നെൽക്കതിരുകൾ സമൃദ്ധിയായി വിളഞ്ഞു നിൽക്കുന്ന നെൽവയലുകൾ ധാരാളമുണ്ടായിരുന്ന ഒരു ഭൂപ്രദേശമായതിനാൽ കതിരുകളുടെ ഊര് എന്ന അർത്ഥത്തിലാണ് കതിരൂരിന് ആ പേർ ലഭിച്ചതെന്നും വിഷ്ണു സങ്കൽപ്പത്തിലുള്ള കതിരവനെ ആരാധിക്കുന്ന സൂര്യനാരായണ ക്ഷേത്രം ഇവിടെയുള്ളത് കൊണ്ട് ഈ പ്രദേശത്തിന് കതിരവൻ ഊര് അഥവാ കതിരൂർ എന്ന പേരുണ്ടായതെന്നുമാണ് ഐതിഹ്യം കളരികൾക്ക് പ്രാചീന കാലം മുതൽക്ക് തന്നെ പ്രസിദ്ധമാണ് കതിരൂർ .കതിരൂർ ഗുരുക്കളെന്ന മതിലൂർ ഗുരുക്കളും തച്ചോളി ഒതേനനും തമ്മിലുള്ള അങ്കം നടന്ന പൊന്ന്യം അങ്കത്തട്ട് കതിരൂർ വില്ലേജിലാണ്.പൊന്ന്യത്തങ്കം ഏറെ പ്രസിദ്ധമാണ്. ഇന്നത്തെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കച്ചേരി പറമ്പിലാണ് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കതിരൂരിലെ ഗ്രാമകോടതികൾ ചേർന്നിരുന്നതെന്നും പിൽക്കാലത്ത് കതിരൂർ കച്ചേരി മുൻസിഫ് കോടതിയായി പ്രവർത്തിക്കുകയും പിന്നീട് ചാവശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കതിരൂരിലെ നികുതി പിരിക്കാനുള്ള അധികാരം അക്കാലത്ത് കൂക്കൽ തറവാട്ടിനാണ് നൽകിയിരുന്നത്. ഏതാണ്ട് മുപ്പത് വർഷക്കാലം നികുതി പിരിച്ചിരുന്നത് കൂക്കൽ തറവാട്ടിലെ കോമപ്പൻ അധികാരിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം 1.9.1961 ൽ വില്ലേജ് പുന:സംഘടന നിലവിൽ വരികയും അതുവരെ പ്രത്യേകമായി നിലനിന്നിരുന്ന പൊന്ന്യം അംശത്തെ കതിരൂർ അംശത്തോട് കൂട്ടിച്ചേർക്കുകയും ഇന്നത്തെ കതിരൂർ വില്ലേജ് രൂപീകൃതമാകുകയും ചെയ്തു.
Socio-Economic
നാനാജാതി മതസ്ഥർ ഒരുമിച്ച് ഒത്തൊരുമയോടെ താമസിക്കുന്ന വില്ലേജാണിത്.കൃഷിയിടങ്ങൾ ധാരാളമുള്ളതിനാൽ കൃഷി മുഖ്യ ഉപജീവനമാർഗ്ഗമാക്കി ജീവിക്കുന്ന ഒട്ടനവധി ആൾക്കാർ ഇവിടെയുണ്ട്.
Ecology
കതിരൂരിൻ്റെ കിഴക്കും തെക്കും ഭാഗക്കൾക്ക് അതിരിട്ടു കൊണ്ടാണ് ചാടാല പുഴ, പൊന്ന്യം പുഴ എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന എരഞ്ഞോളി പുഴ ഒഴുകുന്നത്.
Tourism
പൊന്ന്യം അങ്കത്തട്ട്, കതിരൂർ സൂര്യനാരായണ ക്ഷേത്രം