About Village
Situated in Alanallur town near AMLPS Alanallur. Post Alanallur Pin. 678601 അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ 6,7,8,9,10, 11, 12,13 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഈ വില്ലേജിന്റെ പ്രവര്‍ത്തന പരിധിയില്‍ പെടുന്നു. ഒരു ദേശം മാത്രമുള്ള ഈ വില്ലേജില്‍ 1 മുതല്‍ 344 വരെ സര്‍വ്വെ നമ്പരുകള്‍ ഉള്‍പ്പെടുന്നു. വില്ലേജിന്റെ ആകെ വിസ്തീര്‍ണ്ണം ഹെക്ടര്‍ ആണ്. റീ സര്‍വ്വെ നടന്നിട്ടില്ലാത്ത ഈ വില്ലേജില്‍ പഴയ സര്‍വ്വെ അടിസ്ഥാനത്തിലുള്ള റവന്യു രേഖകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
Demography
2011ലെ സെന്‍സസ് പ്രകാരം വില്ലേജില്‍ ആകെ 3670 വീടുകളാണുള്ളത്. ആകെ ജനസംഖ്യ 18332 ആണ്. അതില്‍ 8843 പുരുഷന്‍മാരും 9489 സ്ത്രീകളുമാണ്.
Geography
വില്ലേജ് പൊതുവെ സമതല പ്രദേശമാണ്. വന പ്രദേശങ്ങള്‍ തീരെയില്ല. വലിയ കുന്നുകളോ മലകളോ ഇല്ല. വില്ലേജിന്റെ കിഴക്കു ഭാഗത്ത് ഭീമനാട് ദേശവും വടക്കു ഭാഗത്ത് തിരുവിഴാംകുന്ന് ദേശവും പടിഞ്ഞാറുഭാഗത്ത് പാലക്കാഴി ദേശവും തെക്കു ഭാഗത്ത് പെരിന്തല്‍മണ്ണ താലൂക്കിലെ പുത്തൂര്‍ ദേശവുമാണ്,
Socio-Economic
പൊതുവെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. കൂടാതെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരും ഉണ്ട്. ഗ്രാമ പഞ്ചായത്തിന്റെ കേന്ദ്രം എന്ന നിലക്ക് നിരവധി കച്ചവട സ്ഥാപനങ്ങളുണ്ട്. സംസ്ഥാന സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, SBI, കേരള ഗ്രാമീണ്‍ബാങ്ക് എന്നിവയുടെ ഓരോ ശാഖകളും അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അലനല്ലൂര്‍ കോ- ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി, അലനല്ലൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി, എന്നീ ബാങ്കിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
Ecology
നെല്‍കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ കുറവാണ്. വനപ്രദേശങ്ങള്‍ ഇല്ല.
Tourism
പ്രധാനപ്പെട്ട വിനോദ സഞ്ചാര പ്രദേശങ്ങളൊന്നും ഈ വില്ലേജിലില്ല.