About Village
കോഴിക്കോട് ജില്ലയുടെ ചരിത്രത്തില്‍ കച്ചേരി വില്ലേജ് ഓഫീസ് സവിശേഷമായ സ്ഥാനമാണ് ഉള്ളത്, മുന്‍ മലബാര്‍ കളക്ടറുടെ ക്യാമ്പ് ഹൌസ് സ്ഥിതിചെയ്തിരുന്നത് ഇപ്പോള്‍ ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു, കളക്ടറുടെ വസതി പഴശ്ശി രാജ മ്യൂസിയം സ്ഥിതിചെയ്യുന്നിടത്തായിരുന്നു, അവിടെ വിചാരണസ്ഥലവും, ജയിലും വരെ ഉണ്ടായിരുന്നു, സ്വാതന്ത്യത്തിലുശേഷവും മലബാര്‍ കളക്ടറുടെ ആസ്ഥാനം കൂറെ കാലത്തോളം ഇവിടെ തന്നെയായിരുന്നു, മലയാറ്റൂര്‍ രാമകൃഷണന്‍ യന്ത്രം എന്ന നോവല്‍ രചിച്ചതും ഇവിടുത്തെ കളക്ടേഴ്സ് ബംഗ്ലാവില്‍ വെച്ചായിരുന്നു , മൊത്തെ രണ്ട് ദേശങ്ങളാണ് കച്ചേരി വില്ലേജില്‍ ഉള്ളത് 1കച്ചേരി ദേശവും 2 കുറുമ്പ്രക്കാട്ടശ്ശേരി ദേശവും, കച്ചേരി ദേശം സുമാറ് 917.42 ഏക്കറും , കുറുമ്പ്രക്കാട്ടശ്ശേരി ദേശം സുമാറ് 420.60 ഏക്കറും ഉണ്ട് മൊത്തം വിസ്തീര്‍ണ്ണം സുമാറ് 1338.02 ഏക്കറോളം വരും പുതിയങ്ങാടി , വേങ്ങേരി കസബ വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്നു
Demography
സുമാറ് 52600 64, 65, 69 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായും 7, 8, 13, 62, 64, 65, 66, 67, 68, 69, 70, 71 എന്നീ വാര്‍ഡുകള്‍ ഭാഗീകമായും കച്ചേരി വില്ലേജ് പരിധിയില്‍ ഉള്‍പ്പെട്ട് വരുന്നു
Tourism
കോഴിക്കോട്ടെ ഏക മ്യുസിയമായ പഴശ്ശിരാജ മ്യൂസിയവും , കൃഷ്ണ മേനോന്‍ ആര്‍ട്ട് ഗാലറിയും കച്ചേരി വില്ലേജിനു അടുത്താണ്, കൂടാതെ കേരള ഫിസിക്കല്‍ എഡ്യൂകേഷന്‍ കോളേജ് , കേരള ഗവ എഞ്ചിനിയറിംഗ് കോളേജ് ആര്‍ക്കാനട്ട് & സ്പൈസ് റിസര്‍ച്ച് ഡെവലെപ്പ്മെന്റ് , സി വി എന്‍ കളരി സംഘം, Etc........