Goverment of Kerala
Official Web Portal
Village Office Panavally..... Third Smart Village Office in Cherthala Taluk... Village Office is the basic unit of revenue administration. Village Officer is the custodian of Government land. Hence collection of Land Revenue is the basic duties of village office. More than 26 certificates issued by Village officer. Revenue Recovery, Kerala Building Tax, Transfer of Registry, Land Conservancy, Land relinquishment, Act as enquiry officer in many occasions, plays important and basic roll in natural calamity and many more...... Panavally Village is highly populated and bounded with vembanad lake and adjacent to Ernakulam District. Most of the people select fishing as their livelihood.... agriculture an related jobs also have an important roll....
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉൾപ്പെട്ടുവരുന്ന വില്ലേജ് ആണ് പാണാവള്ളി. വേമ്പനാട്ടു കായലും കൈവഴിയായ കൈതപ്പുഴ കായലിനാലും ചുറ്റപ്പെട്ടു കിടക്കുന്ന അതീവ സുന്ദരിയായ പാണാവളളി..... മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ളവരും കൃഷി, അനുബന്ധ തൊഴിലുകൾ ഉള്ളവരുമായി ഒട്ടേറെ പേർ.... ജീല്ലാ ആസ്ഥാനമായ ആലപ്പുഴയെക്കാളും താലൂക്ക് ആസ്ഥാനമായ ചേർത്തലയെക്കാളും അടുപ്പം തൊട്ടു ചേർന്നു കിടക്കുന്ന അറബിക്കടലിൻറെ റാണിയോടാണ്. തൊഴിലിനും വ്യാപാരത്തിനും വിപണനത്തിനുമായി ഏറെ ആശ്രയിക്കുന്നതും കൊച്ചിയെ തന്നെ.... വിവിധ മതസ്ഥരായ ആളുകൾ , വിവിധ രാഷ്ട്രീയ ചിന്തകളും ആശയങ്ങളും ഉൾക്കൊണ്ടിട്ടുള്ളവർ, എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു കഴിയുന്ന ഗ്രാമം... തെക്ക് പൂച്ചാക്കൽ തോടും വടക്ക് പുതിയപാലത്തിനു വടക്ക് വശവും കിഴക്ക് വേമ്പനാട്ട് കായലും പടിഞ്ഞാറ് കൈതപ്പുഴ കായലും അതിരിടുന്ന പാണാവള്ളി വില്ലേജ് .....