Goverment of Kerala
Official Web Portal
തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ പെരുമ്പിലാവ് കഴിഞ്ഞ് കടവല്ലൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രമാണ് കടവല്ലൂര്‍ ശ്രീരാമ സ്വാമിക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമനായി സങ്കല്‍പ്പിക്കപ്പെടുന്നെങ്കിലും ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് . ഇവിടത്തെ വിഗ്രഹം ശ്രീരാമ ചന്ദ്രന്റെ പിതാവായ ദശരഥ മഹാരാജാവ് പൂജിച്ചിരുന്നതായി അറിയപ്പെടുന്നു.കടവല്ലൂര്‍ ശ്രീരാമ സ്വാമിക്ഷേത്രത്തിന് ഏകദേശം 5000 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിലെ വൈദിക സംസ്കാരത്തിന്റെ അവശേഷിപ്പായ കടവല്ലൂര്‍ അന്യോന്യം ഈ ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഇതിന് ഏകദേശം 400 വര്‍ഷം പഴക്കമുണ്ട് .