Goverment of Kerala

Revenue Department

Kottappally
Village Office

Official Web Portal

Kottappally village office

Kottappally village office
കോട്ടപ്പള്ളി വില്ലേജ് ഓഫീസ്
P.O. കോട്ടപ്പള്ളി Via. വില്ല്യാപ്പള്ളി
KERALA
Pincode: 673542
Email: vo-kottappally.rev@kerala.gov.in

About Office

Kottappally is a village in Kozhikode district in the state of Kerala, India.[1] The village is located 10 kilometres east of Vatakara and 10 kilometres west of Kuttiady. Villiappally (5 km) and Thiruvallur (4 km) are the other nearby villages. The Mahe-Vatakara Canal is passing through this way and it is said that the work will finish almost about 2015. The place is in Thiruvallur Panchayath.

Functions

വന്യൂ ഭരണത്തിന്റെ അടിസ്ഥാന ഘടകം വില്ലേജ് ഓഫീസുകളാണ്. വില്ലേജ് ഓഫീസർ വില്ലേജ് ഭരണത്തിന്റെ തലവനും ഗവൺമെന്റിന്റെ പ്രതിനിധിയുമാകുന്നു. സംസ്ഥാന ഭരണത്തിൽ ഏറ്റവും താഴെ തട്ടിലുളള പൊതുജനങ്ങളുമായി ഏറ്റവും സമ്പർക്കം പുലർത്തുന്നതുമായ ഓഫീസുകളാണ് വില്ലേജ് ആഫീസുകൾ. ഗ്രൂപ്പ് വില്ലേജുകളടക്കം കേരളത്തിൽ ആകെ 1664 വില്ലേജുകൾ നിലവിലുണ്ട്. സർക്കാർ ഭൂമി, വൃക്ഷങ്ങൾ, ധാതുക്കൾ എന്നിവ സംരക്ഷിക്കുന്നതിനും, നികുതി/നികുതിയേതര കുടിശ്ശികകളുടേയും പിരിവ്, റവന്യൂ റിക്കാർഡുകളുടെ സംരക്ഷണം, പരിപാലനം, വിവിധയിനം സാക്ഷ്യപത്രങ്ങൾ അനുവദിക്കുക എന്നിവയാണ് വില്ലേജ് ഓഫീസറുടെ പ്രധാനചുമതലകൾ. സർക്കാരിന്റെ പ്രതിനിധി എന്ന നിലയ്ക്ക് വ്യവഹാരങ്ങളിൽ സർക്കാരിന്റെ താൽപര്യം സംരക്ഷിക്കാനും വില്ലേജ് ഓഫീസർക്ക് ചുമതലയുണ്ട്. ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവരുടെ കൃത്യ നിർവ്വഹണത്തിന് ആവശ്യമുളളപ്പോൾ വില്ലജ് ഓഫീസറുടെ സേവനം തേടാറുണ്ട്. സെൻസസ്, തെരഞ്ഞെടുപ്പ്, കോടതി നടപടികൾ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച പ്രധാനപ്പെട്ട ചുമതലകളും വില്ലേജ് ഓഫീസർക്കാണ്. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കാനും പ്രകൃതിക്ഷോഭം, സാംക്രമിക രോഗങ്ങൾ, അഗ്നിബാധ തുടങ്ങിയ അനിഷ്ഠസംഭവങ്ങൾ നേരിടുമ്പോൾ വിവരം അപ്പപ്പോൾ തഹസിൽദാരെ തെര്യപ്പെടുത്തുവാനും വില്ലേജ് ഓഫീസർ ചുമതലപ്പെട്ടിരിക്കുന്നു.