Goverment of Kerala
Official Web Portal
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ വടക്ക് കിഴക്ക് ഭാഗത്തായി കണ്ണൂർ ജില്ലയുടെ അതിർത്തിയോട് ചേർന്ന് പാറക്കടവ് - പുളിയാവ് റോഡില്‍ 30 മീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്നു. നിലവിലെ കെട്ടിടം പ്രവർത്തനം ആരംഭിച്ചത് 1985-86 വർഷം മുതലാണ്.
1. സർക്കാർ ഭൂമിയുടെയും വൃക്ഷങ്ങളുടെയും സംരക്ഷണവും പരിപാലനവും - 2. ബേസിക് ടാക്സ്, പ്ലാന്റേഷൻ ടാക്സ്, ബിൽഡിംഗ് ടാക്സ് എന്നിവ ഈടാക്കുന്നത് -ഭൂരേഖകളുടെ മെയിന്റനൻസും നാളതീകരണവും - 3. ഇലക്ഷൻ സംബന്ധമായ പ്രവർത്തനങ്ങൾ 4. ഭൂമി പതിവ് - 5. വിവിധ ഇനം സർട്ടിഫിക്കറ്റുകളുടെ വിതരണം - 6. റവന്യൂ റിക്കവറി 7. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ - 8. പ്രകൃതി സമ്പത്തുകളുടെ സംരക്ഷണം, മണൽ ഖനനം, പാറഖനനം, എന്നിവയുടെ നിയന്ത്രണം 9. ആയുധ ലൈസൻസ്, എക്പ്ലോസീവ് ലൈസൻസ് എന്നിവ നൽകുന്നത് 10. പൊതുജന പരാതി പരിഹാരം ഇവയ്ക്കു പുറമെ റവന്യൂ വകുപ്പിൽ ഏകദേശം 150-ഓളം നിയമങ്ങളും ചട്ടങ്ങളും കൈകാര്യം ചെയ്തു വരുന്നു. ഇതു കൂടാതെ ഭൂമി ഏറ്റെടുക്കലിനും, ഭൂമി സംരക്ഷണത്തിനും സ്പെഷ്യൽ ഓഫീസുകളും പ്രവർത്തിക്കുന്നു.